«

»

Print this Post

സൗദിയില്‍ റമദാന്‍ വ്രതത്തോട് അനാദരവ് കാണിക്കുന്ന വിദേശികളെ ശിക്ഷക്ക് ശേഷം നാട് കടത്തും

 

M

 

സൗദി അറേബ്യ: വിശുദ്ധ റമദാന്‍ മാസത്തില്‍ വ്രതാനുഷ്ഠാനത്തിനോട് ആദരം കാണിക്കാതെ പരസ്യമായി അന്ന പാനീയങ്ങള്‍ കഴിക്കുകയോ പുക വലിക്കുകയോ, ച്യൂയിംഗ് ഗം ചവക്കുകയോ ചെയ്യുന്നതിന് പിടിക്കപെടുന്ന വിദേശികളെ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടു കടത്തുമെന്നു ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഒരു മാസം നീണ്ടു നില്‍ക്കുന്ന റമദാന്‍ മാസത്തില്‍ വിദേശികളും സ്വദേശികളും മതാചാരങ്ങളോട് ആദരം കാണിക്കണം. രാജ്യത്ത് നിലനില്‍ക്കുന്ന രീതികള്‍ക്ക് എതിരായി പെരുമാറരുത്. മതാചാരങ്ങള്‍ക്ക് എതിരായ യാതൊരു പെരുമാറ്റ രീതികളും വെച്ച് പൊറുപ്പിക്കില്ല. 

നിയമ ലംഘനം നടത്തുന്നവരെ പിടികൂടി പരിശോധന നടത്തുകയും  ചെയ്ത കുറ്റത്തിന്റെ ഗൗരവത്തിനു അനുസൃതമായി തടവ്‌, ചാട്ടയടി. എന്നിവയോ രണ്ടും കൂടിയോ ലഭിക്കും. വിദേശികളാണെങ്കില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം നാട് കടത്തും. 

ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി വ്യാപകമായ നിരീക്ഷണം നടത്താന്‍ മതകാര്യ പോലീസിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതനുസരിച്ച് രാജ്യമാകമാനം മതകാര്യ പോലീസ്‌ നാളെ മുതല്‍ നിരീക്ഷണം ശക്തമാക്കും.

മുസ്ലീം – അമുസ്ലീം വ്യത്യാസമില്ലാതെ രാജ്യത്ത് താമസിക്കുന്ന എല്ലാ വിദേശികള്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണെന്നു ആഭ്യന്തരമന്ത്രാലയം വിശദീകരിക്കുന്നു.

Permanent link to this article: http://pravasicorner.com/?p=11277

Copy Protected by Chetan's WP-Copyprotect.