«

»

Print this Post

ബഹ്‌റൈനില്‍ മലയാളി യുവാവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

 

1

സ്മിജോയുടെയും സനിതയുടെയും വിവാഹ ഫോട്ടോ

 

ബഹറിന്‍ (മനാമ):  ഭാര്യയെ കൊലപ്പെടുത്തി മലയാളി യുവാവ് ആത്മഹത്യ ചെയ്തു. അങ്കമാലി പുളിയാനത് പാപ്പച്ചന്‍ സ്മിജോ പൌലോസ് (30) ആണ് ഭാര്യ തൃശ്ശൂര്‍ സ്വദേശിനിയായ ഫ്രാന്‍സിസ്‌ ജോര്‍ജ്ജിന്റെ മകള്‍ സനിതയെ (27) കുത്തി കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. 

ഇന്നലെ സല്‍മാനിയയില്‍ സനിതയുടെ സഹോദരിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. മുഹരഖിലെ ജെരിയാട്രിക് ആശുപത്രിയില്‍ നഴ്സാണ് സ്മിജോ പൌലോസ്. സനിത സല്മാനിയയിലെ സൈക്യാട്രിക്‌ ആശുപതിയില്‍ ജോലി ചെയ്യുന്നു. ഇവിടെ വെച്ച് പരിചയപ്പെട്ട ഇവര്‍ കഴിഞ്ഞ ജനുവരിയില്‍ അവധിക്കു നാട്ടില്‍ പോയി അവിടെ വെച്ച് വിവാഹിതരാവുകയായിരുന്നു.

വിവാഹ ശേഷം ഭാര്യയുടെ പെരുമാറ്റത്തില്‍ സ്മിജോ നിരന്തരം സംശയം പ്രകടിപ്പിച്ചിരുന്നു. ഭാര്യക്ക് വരുന്ന ഫോണ്‍ കോളുകളുടെ കാര്യത്തില്‍ ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ ഭാര്യയുടെ ഗര്‍ഭം അലസിയതും സ്മിജോയെ പ്രകോപിപ്പിച്ചു. ഇതിനെ തടര്‍ന്ന് സനിത സല്‍മാനിയയിലുള്ള തന്റെ സഹോദരിയുടെ വീട്ടിലേക്കു താമസം മാറ്റുകയായിരുന്നു

ഭാര്യയെ തിരിച്ചു വിളിക്കാനായി എത്തിയ സ്മിജോ അവിടെ വെച്ച് സനിതയുമായി വഴക്കുണ്ടാക്കി. വഴക്കിനൊടുവില്‍ സനിതയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഉച്ചഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്കു വന്ന സനിതയുടെ സഹോദരി ഭര്‍ത്താവിനെയും കുത്തി പരിക്കേല്‍പ്പിച്ചു.അതിനു ശേഷം സ്വയം കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു. 

ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ്‌ മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സ്മിജോയും സനിതയും മരിച്ചിരുന്നു.  പരിക്കേറ്റ സഹോദരീ ഭര്‍ത്താവിന്റെ നില ഗുരുതരമല്ല.

കൊലപാതകം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന സനിതയുടെ സഹോദരിയുടെ മകളായ സംഗീതയില്‍ (6) നിന്നും പോലീസ്‌ മൊഴിയെടുത്തു.  സംഭവത്തില്‍ പോലീസ്‌ കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.

 

Permanent link to this article: http://pravasicorner.com/?p=11284

Copy Protected by Chetan's WP-Copyprotect.