«

»

Print this Post

തൊഴിലാളികളുടെ ശമ്പള വിതരണം

തൊഴിലാളികളുടെ ശമ്പള വിതരണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും പരിഷ്കാരം പ്രതീക്ഷിക്കാമോ?

  • നിതഖാതിന്റെ ഭാഗമായിട്ടല്ലെന്കില്‍ തന്നെയും സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ശമ്പള വിതരണത്തിന്റെ കാര്യത്തില്‍ സൗദി മോണിട്ടറിംഗ് ഏജന്സിയയുമായി സഹകരിച്ച് സമൂല പരിഷ്കരണത്തിനാണ് തൊഴില്‍ മന്ത്രാലയം ലകഷ്യമിടുന്നത്. അതിനുള്ള പഠനം തുടര്‍ന്ന് വരുന്നു. ഈ പദ്ധതി പ്രകാരം തൊഴിലുടമ നിലവിലുള്ള ശമ്പള വിതരണ രീതി ഒഴിവാക്കി ബാങ്ക് അക്കൌണ്ട് തുറന്നു അതിലൂടെ ആയിരിക്കും ശമ്പള വിതരണം നടത്തേണ്ടത്. ബാങ്ക് വഴിയല്ലാത എല്ലാ വിധ ശമ്പള വിതരണവും ഇതോടെ തടയപ്പെടും.
  • ഇതോടെ ശമ്പള വിതരണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തിനു ഒപ്പം തന്നെ ഓരോ വിദേശ തൊഴിലാളിയുടെയും (വീട്ടുജോലിക്കാര്‍ ഉള്‍പ്പെടെ) സാമ്പത്തിക നീക്കങ്ങളും ശ്രദ്ധിക്കാന്‍ സാധിക്കും. അതിലൂടെ അനധികൃതമായി രാജ്യത്തിന്റെ പുറത്തേക്കൊഴുകുന്ന പണം നിയന്ത്രിക്കാനും കാലക്രമേണ ഇല്ലാതാക്കാനും സാധിക്കും.

 

Permanent link to this article: http://pravasicorner.com/?p=113

Copy Protected by Chetan's WP-Copyprotect.