«

»

Print this Post

സ്പോണ്‍സര്‍മാരുടെ വലിപ്പവും സൗദി തൊഴില്‍ നിയമവും

 

SAUDI LEGAL HELPLINE

 

സൗദി തൊഴില്‍ നിയമ പ്രകാരം ചെറിയ തൊഴിലുടമകളും കമ്പനികളും സ്ഥാപനങ്ങളും ഒരു പോലെ തന്നെയാണ്. നിലവിലുള്ള സൗദി തൊഴില്‍ നിയമ നിര്‍വചനപ്രകാരം ഒരു തൊഴിലുടമ എന്നാല്‍ ‘ഒന്നോ അതിലധികമോ തൊഴിലാളികളെ വേതനത്തിന്റെ അടിസ്ഥാനത്തില്‍ ജോലിക്ക് വെച്ചിരിക്കുന്നയാള്‍’ എന്നാണു. ഇത് പ്രകാരം വലിപ്പ ചെറുപ്പമില്ലാതെ ഒരു തൊഴിലാളി മാത്രമുള്ള തൊഴിലുടമയും നൂറു തൊഴിലാളികള്‍ ഉള്ള സ്ഥാപനവും അന്‍പതിനായിരത്തിന് മേല്‍ തൊഴിലാളികളുള്ള കമ്പനിയും എല്ലാം തൊഴിലുടമകള്‍ ആണ്. കടമകളും കര്‍ത്തവ്യങ്ങളും ഒന്ന് തന്നെയാണ്.

ഇവിടെ ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍മാര്‍ക്ക് മാത്രമാണ് സൗദി തൊഴില്‍ നിയമ വ്യവസ്ഥകള്‍ ബാധകമല്ലാതെ പോകുന്നത്.വ്യക്തിഗത/ഗാര്‍ഹിക സ്പോണ്‍സര്‍മാര്‍ എന്ന് പറയുന്നത് ജോലിക്കാരെ വ്യാപാര/വ്യവസായ ആവശ്യത്തിനല്ലാതെ തങ്ങളുടെയും കുടുംബത്തിന്റെയും വ്യക്തിപരമായ/ഗാര്‍ഹികമായ ആവശ്യങ്ങള്‍ക്ക് വേണ്ടി റിക്രൂട്ട് ചെയ്യുന്ന സ്വദേശികളെ ആണ്. അതായത് സ്വന്തം ആവശ്യത്തിനായി ഹൗസ്‌ ഡ്രൈവര്‍മാര്‍, വീട്ടു വേലക്കാരികള്‍, പാചകക്കാര്‍ തുടങ്ങിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നവര്‍.

തൊഴില്‍ മന്ത്രി ബന്ധപ്പെട്ട അധികാരികളുമായി ആലോചിച്ചു അവരുടെ സഹകരണത്തോട് കൂടി ഗാര്‍ഹിക ജോലിക്കാരുടെ ജോലിയെ സംബന്ധിച്ച നിയമങ്ങളും നടപടി ക്രമങ്ങളും പ്രത്യേകമായി രൂപീകരിക്കണം എന്നും അവരുടെ തോഴിലുടമകളുമായുള്ള ബന്ധം,ജോലിക്കാരുടെയും സ്പോണ്‍സര്‍മാരുടെയും അവകാശങ്ങള്‍ എന്നിവയുടെ നടപടിക്രമങ്ങള്‍ തയ്യാറാക്കി മന്ത്രിസഭക്ക് സമര്‍പ്പിക്കണമെന്ന് 2005 സെപ്തംബര്‍ 27 നിലവില്‍ വന്ന M/51 നിയമത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ അത്തരമൊരു നിയമത്തിനു രൂപം നല്‍കിയതായി അറിവില്ല.

മാസങ്ങള്‍ക്ക് മുന്‍പ് ഗാര്‍ഹിക തൊഴിലാളികളുടെ പ്രതിമാസ ശമ്പളം ബാങ്ക് വഴി നല്‍കണമെന്നും ഇതിനായി ഇവര്‍ക്ക് ബാങ്കില്‍ അക്കൌണ്ടുകള്‍ തുറക്കണമെന്നും ആഴ്ചയില്‍ ഒരു ദിവസം പ്രതിവാര അവധിയായി നല്‍കണമെന്നും വിശദീകരിച്ചു കൊണ്ടുള്ള തീരുമാനം വന്നിരുന്നു. ഇതാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള സമീപ കാല പുരോഗതി.

 

Permanent link to this article: http://pravasicorner.com/?p=11325

Copy Protected by Chetans WP-Copyprotect.