«

»

Print this Post

യു.എ.ഇ ഹെല്‍പ്‌ലൈന്‍: വാടക താമസിച്ചാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാമോ?

 

UAE LEGAL HELPLINE

 

ഞാന്‍ ദുബൈയില്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ വാടകയായി മുന്‍ തിയ്യതി വെച്ച ചെക്കുകള്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ ചെക്ക് മാറുന്നതിനു താമസിച്ചാല്‍ വീട്ടുടമ ഫോണില്‍ വിളിച്ചു വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും കുടിയിറക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.ഇത് നിയമപരമാണോ?

 

നിയമപരമായ വാടക കരാറിന്റെ അടിസ്ഥാനത്തില്‍ താമസിക്കുന്ന വാടകക്കാരനെ അനധികൃതമായ മാര്‍ഗ്ഗങ്ങളിലൂടെ ഇറക്കി വിടാന്‍ വീട്ടുടമസ്ഥന് അധികാരമില്ല. ഒരു മാസം വാടക വൈകിയാല്‍ തന്നെ 30 ദിവസത്തിനുള്ളില്‍ വാടക ലഭിക്കണമെന്ന് കാണിച്ചു വാടകക്കാരന് നോട്ടീസ്‌ അയക്കുകയാണ് വീട്ടുടമസ്ഥന്‍ ചെയ്യേണ്ടത്. 

പ്രസ്തുത സമയത്തിനുള്ളില്‍ വാടക ലഭിച്ചില്ലെങ്കില്‍ ദുബൈ മുനിസിപ്പാലിറ്റിയിലെ വാടക തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്ന ജുഡീഷ്യല്‍ കമ്മിറ്റി മുന്‍പാകെ വാടക ലഭിക്കുവാനും നിലവിലുള്ള വാടക കരാറ റദ്ദു ചെയ്യുവാനും കേസ് ഫയല്‍ ചെയ്യുകയാണ് വേണ്ടത്. അവിടെ നിന്ന് നിലവിലുള്ള വാടക കരാര്‍ റദ്ദു ചെയ്തു വേണം വാടകക്കാരനെ ഒഴിവാക്കാന്‍. വൈദ്യത ബന്ധം വിച്ഛേദിക്കുക എന്നത് നിയമപരമായ മാരഗ്ഗമല്ല. അത് കുറ്റകരമാണ്. അത്തരത്തില്‍ നിങ്ങളെ ഒഴിവാക്കാന്‍ അയാള്‍ക്ക്‌ സാധിക്കില്ല. 

 

Permanent link to this article: http://pravasicorner.com/?p=11334

Copy Protected by Chetans WP-Copyprotect.