«

»

Print this Post

ഖത്തര്‍ ഗ്രാന്‍ഡ്‌ മസ്ജിദില്‍ രാത്രി നമസ്കാരത്തില്‍ ഏഴു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വിലക്ക്

 

1

 

ഖത്തര്‍ (ദോഹ): രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ ഇമാം മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ ഇഷാ നമസ്കാരത്തിനും തറാവീഹ് നമസകാരത്തിനും ഏഴു വയസ്സിനു താഴെയുള്ള കുട്ടികളെ കൊണ്ട് വരുന്നത് വിലക്കി.

മേല്പറഞ്ഞ നമസ്കാര സമയങ്ങളില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രാര്‍ത്ഥനാ ഹാളുകളിലാണ് കുട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

പ്രാര്‍ത്ഥനനാ സമയങ്ങളില്‍ കുട്ടികള്‍ ബഹളങ്ങള്‍ ഉണ്ടാക്കുന്നത്‌ പ്രാര്‍ത്ഥനയുടെ ഏകാഗ്രതയെ ബാധിക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് മോസ്ക് ഡയറക്ടറേറ്റ്‌ മേധാവി അബ്ദുല്‍ റഹ്മാന്‍ അല്‍ ജാബിര്‍ വ്യക്തമാക്കി. എല്ലാ രക്ഷിതാക്കളും പുതിയ നിര്‍ദ്ദേശം അനുസരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

19,550  സ്ക്വയര്‍ മീറ്റര്‍ വരുന്ന ഈ പള്ളിയില്‍ 10,000 വിശ്വാസികള്‍ക്ക് ഒരേ സമയം നമസ്കരിക്കാനുള്ള സൌകര്യമുണ്ട്. 

 

Permanent link to this article: http://pravasicorner.com/?p=11368

Copy Protected by Chetan's WP-Copyprotect.