«

»

Print this Post

നിതാഖാത്‌ പദ്ധതി വിജയം കണ്ടില്ലെങ്കില്‍

നിതാഖാത്‌ പദ്ധതി വിജയം കണ്ടില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ എന്തെല്ലാം?

സൗദി അറേബ്യന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ സ്വപ്ന പദ്ധതിയാണ് നിതാഖാത്‌. വളരെയേറെ പ്രതീക്ഷകള്‍ ആണ് ഓരോ പൌരനും ഈ പദ്ധതിയില്‍ അര്‍പ്പിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ എന്ത് വില കൊടുത്തും തൊഴില്‍ മന്ത്രാലയം ഇത് നടപ്പിലാക്കും.

നിതാഖാത്‌ വിജയിച്ചാല്‍ അത് സൗദി അറേബ്യയുടെ സാമൂഹിക രംഗത്തും, സാമ്പത്തിക രംഗത്തും, വ്യാവസായിക രംഗത്തും ദൂരവ്യാപകമായ ഉണര്‍വ് ഉണ്ടാക്കും. രാജ്യത്ത്‌ തൊഴിലില്ലാത്ത യുവ ജനങ്ങളുടെ സംഖ്യയില്‍ വലിയ കുറവ് വന്നാല്‍ തന്നെ  അത് സാമൂഹിക രംഗത് വളരെയധികം മാറ്റത്തിന് വഴി തെളിക്കും. രാജ്യം കൂടുതല്‍ പുരോഗതിയിലേക്ക് കുതിക്കും. അത് കൊണ്ട് തന്നെ ഈ പദ്ധതി വിജയകരമായാല്‍ ജി.സി.സി മേഖലയിലെ മറ്റു രാജ്യങ്ങളും ഇതേ പാത തെന്നെ പിന്തുടരും.

എന്നാല്‍ പരാജയപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ മുഴുവന്‍ തൊഴില്‍ മന്ത്രാലയം വിശിഷ്യാ ആദേല്‍ ഫഖീഹ് എന്ന പുതിയ തൊഴില്‍ മന്ത്രി ചുമലില്‍ ഏറ്റെണ്ടി വരും. അസംതൃപ്തരായ തൊഴില്‍ രഹിത സേനയുടെ എണ്ണം വര്‍ദ്ധിക്കും. അത് ഭാവിയില്‍ പ്രവചനാതീതമായ തലത്തിലേക്ക് പ്രതികരിക്കുന്ന രീതിയിലേക്ക് ഇവരുടെ പ്രതിഷേധങ്ങള്‍ വഴി മാറും.

തൊഴില്‍ പരിചയവും അനുഭവ സമ്പത്തും ഉള്ള തൊഴില്‍ സേനയുടെ അഭാവത്തില്‍ വ്യവസായ രംഗത്തെ ഉല്പ്പാദന ശേഷി കുത്തനെ താഴും. പുതിയ ബജറ്റില്‍ പ്രഖ്യാപിച്ച പല ഭീമന്‍ വികസന പദ്ധതികളും സ്തംഭനാവസ്ഥയില്‍ എത്തിച്ചേരും. നിലവില്‍ തന്നെ ആവശ്യമായ തൊഴിലാളികളെ ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയത്തു നിലവില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും വര്‍ക്ക്‌ പെര്മിമറ്റ്‌ പുതുക്കാന്‍ സാധിക്കാതെ വരുന്നത് പല കമ്പനികളുടെയും നിലനില്പ്പിനെ തന്നെ ദോഷകരമായി ബാധിക്കും.അത് സാമ്പത്തിക രംഗത്തെയും സാരമായി ബാധിക്കും. ആഗോള തലത്തില്‍ തന്നെ സൗദി അറേബ്യയുടെ പ്രതിച്ഛായ വന്‍ ഇടിച്ചില്‍ ഉണ്ടാക്കും.

ഈ പ്രത്യാഘാതങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ട് തന്നെ തൊഴില്‍ മന്ത്രാലയം ഓരോ ചുവടും ശ്രദ്ധിച്ചാണ് മുന്നോട്ടു നീങ്ങുന്നത്.പോരായ്മകള്‍ തിരുത്താനും പദ്ധതി മെച്ചപ്പെടുത്താനുമായി തുറന്ന മനസ്സോടെ ആണ് പ്രതികരണങ്ങളും അഭിപ്രായങ്ങളും തൊഴില്‍ മന്ത്രാലയം ശ്രവിക്കുന്നത്.

പദ്ധതി ചിലര്‍ക്ക് പ്രയാസമുണ്ടാക്കുന്നത് താല്ക്കാലികം മാത്രമായിരിക്കുമെന്നും രാജ്യത്തിന്റെ പൊതു നന്മയാണ് തങ്ങള്‍ ലക്ഷ്യമിടെന്നത് എന്നും അതിനാല്‍ താല്ക്കാലിക പ്രയാസങ്ങള്‍ സഹിക്കണമെന്നുമാണ് പദ്ധതി ദോഷകരമായി ബാധിക്കപ്പെട്ട സ്വദേശി തൊഴിലുടമകളോട് തൊഴില്‍ മന്ത്രാലയം പറയുന്നത്. പദ്ധതിയുടെ നടത്തിപ്പിന്റെ ഏതെന്കിലും ഭാഗത്ത്‌ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ തന്നെ എന്തു വന്നാലും പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ടു പോകും എന്ന് തന്നെയാണ് മന്ത്രാലയം നല്കുന്ന സന്ദേശം.

 

Permanent link to this article: http://pravasicorner.com/?p=114

Copy Protected by Chetan's WP-Copyprotect.