പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ചു പ്രവര്‍ത്തിക്കാന്‍ യാമ്പുവില്‍ സംഘടനകളുടെ തീരുമാനം

1

 

സൗദി അറേബ്യ (യാമ്പു): യാമ്പുവിലെ പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പോതുവേദിക്ക് കീഴില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ വിവിധ സംഘടനാ നേതാക്കള്‍ തീരുമാനിച്ചു. തനിമ യാമ്പു സോണ്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമമാണ് വ്യത്യസ്ത സംഘടനകളുടെ സൗഹാര്‍ദ്ദ വേദിയായി മാറിയത്. 

വിവിധ പ്രവാസി സംഘടനാ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്ത സംഗമത്തില്‍ യാമ്പുവിലെ പ്രവാസികളുടെ പൊതു പ്രശ്നത്തില്‍ സംഘടനകള്‍ക്ക് ക്രിയാത്മകവും ആരോഗ്യകരവുമായ രീതിയില്‍ ഇടപെടുവാന്‍ സാധിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച  തനിമ സോണല്‍ പ്രസിഡന്റ് സാബു വെള്ളാരപ്പിള്ളി അഭിപ്രായപ്പെട്ടു. 

സംഘടനകള്‍ക്ക് ആരോഗ്യകരമായ മല്‍സര ബുദ്ധിയോടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കണമെന്നും അത് വഴി സാധാരണക്കാരിലേക്ക് കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ എത്തിക്കുവാന്‍ സാധിക്കണമെന്നും അബ്ദുള്‍ കരീം പുഴക്കാട്ടിരി (മിഡില്‍ ഈസ്റ്റ് ചന്ദ്രിക) പറഞ്ഞു.

സൗദിയിലെ പുതിയ തൊഴില്‍ നിയമങ്ങളെ കുറിച്ചും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ കുറിച്ചും പ്രവാസികളില്‍ അവബോധം സൃഷ്ടിക്കുവാന്‍ സംഘടനകള്‍ക്കാവണം. 

പ്രതിസന്ധികള്‍ നേരിട്ടതിനു ശേഷമുള്ള സഹായത്തെക്കാള്‍ ഉപകാരപ്രദമാകുന്ന ഇത്തരം ബോധാവല്‍ക്കരണങ്ങള്‍ക്കാണ് പ്രവാസി സംഘടനകള്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

യാമ്പുവിലെ പല പ്രവാസി സംഘടനകളും നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരം നല്‍കാത്തത് കൊണ്ടാണ് പുറം ലോകം അറിയാതെ പോകുന്നതെന്നും നവോദയ പ്രസിഡന്റ് സാബു വെളിയം പറഞ്ഞു.

സൗദിയിലെ മറ്റു പ്രദേശങ്ങളില്‍ ഉള്ളത് പോലെ വിവധ സംഘടനകളുടെ പൊതു വേദി യാമ്പുവില്‍ നിലവിലില്ലാത്തതിനാല്‍ ഏകീകൃത പ്രവര്‍ത്തനങ്ങള്‍ അസാധ്യമാകുന്നുവെന്നു കെ.ടി. മനാഫ്‌ മാസ്റ്റര്‍ (സൗദി ഇസ്ലാഹി സെന്‍റര്‍) അഭിപ്രായപ്പെട്ടു. ഇത്തരം ഒരു വേദിയുടെ പ്രസക്തി സംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും അംഗീകരിച്ചു. 

ഇത്തരം ഒരു വേദി രൂപീകരിക്കുന്നതിനാവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു അഡ്വ.ഷിയാസ്‌ കുഞ്ഞിബാവയെ സംഗമം ചുമതലപ്പെടുത്തി.    

തനിമ സോണല്‍ പ്രസിഡന്റ് സാബു വെള്ളാരപ്പിള്ളി അധ്യക്ഷത വഹിച്ചു. അയ്യൂബ് എടരിക്കോട് (കെ.എം.സി.സി), കെ.ടി.മനാഫ്‌ മാസ്റ്റര്‍ (സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), സാബു വെളിയം (നവോദയ), ജാബിര്‍ വാണിയമ്പലം (യൂത്ത്‌ ഇന്ത്യ), വേണു (യാമ്പു വിചാര വേദി), അബ്ദുള്‍ കരീം പുഴക്കാട്ടിരി (മിഡില്‍ ഈസ്റ്റ് ചന്ദ്രിക), സിയാ ഉല്‍ ഹഖ്‌ (ഗള്‍ഫ്‌ മാധ്യമം), മുസ്തഫ, ഷൌക്കത്ത് (തനിമ) എന്നിവര്‍ സംസാരിച്ചു 

 

You may have missed

Copy Protected by Chetan's WP-Copyprotect.