«

»

Print this Post

പണം വാങ്ങി വിസ നല്‍കിയതിനു കുവൈറ്റില്‍ 700 കമ്പനികള്‍ക്കെതിരെ മനുഷ്യക്കച്ചവടത്തിനു നടപടി

 

1

 

കുവൈറ്റ്:വന്‍തുക ഈടാക്കി വിസകള്‍ തൊഴിലാളികള്‍ക്ക് വിറ്റുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് മനുഷ്യക്കച്ചവടം നടത്തിയതിനു 700 കമ്പനികള്‍ക്കെതിരെ പബ്ലിക്‌ പ്രോസിക്യൂഷന്‍ നിയമ നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

തൊഴില്‍ മന്ത്രാലയവും, വാണിജ്യ മന്ത്രാലയവും, മുനിസിപ്പാലിറ്റിയും സംയുക്തമായി അനധികൃത തൊഴിലാളികള്‍ക്ക് എതിരായി നടത്തുന്ന പരിശോധനാ നടപടികളില്‍ നിന്നാണ് കൃത്രിമങ്ങള്‍ വ്യക്തമായത്. ഗാര്‍ഹിക വിസയില്‍ വന്ന തൊഴിലാളികള്‍ മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് കണ്ടു പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ആയിരത്തോളം തൊഴിലുടമകളുടെ ഫയലുകള്‍ ബ്ലോക്ക്‌ ഇതിനകം ചെയ്തിട്ടുണ്ട്.   

ജൂണ്‍ അവസാനം വരെ 15,000 വിദേശ തൊഴിലാളികള്‍ നിയമ ലംഘനത്തിന് പിടിയിലായിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നും, ഗാര്‍ഹിക വിസയില്‍ രാജ്യത്ത് പ്രവേശിച്ചു മറ്റു തൊഴിലുകള്‍ ചെയ്തതിനുമാണ് ഇവര്‍ അറസ്റ്റിലായിട്ടുള്ളത്. 

ഇവരെ താമസ-തൊഴില്‍ നിയമ ലംഘനത്തിന് എതിരെ നിയമ നടപടികള്‍ എടുക്കുന്നതിനായി തടഞ്ഞു വെച്ചിരിക്കുകയാണ്. തൊഴിലുടമകള്‍ നിയമപരമായ രേഖകള്‍ പോലീസില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഇവരില്‍ പതിനായിരത്തോളം പേരെ മോചിപ്പിച്ചു.

കഴിഞ്ഞ ജൂണ്‍ വരെ 6000 നിയമ ലംഘകരെ നാട് കടത്തി കഴിഞ്ഞു. ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ ഉള്ള 800 പേരെ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉടനെ നാട് കടത്തും. സുരക്ഷാ കാരണങ്ങളാല്‍ ഇവരെ കൊണ്ട് പോകാന്‍ മറ്റു വിമാന കമ്പനികള്‍ വിസമ്മതിച്ചതിനാല്‍ കുവൈറ്റ്‌ എയര്‍വേസില്‍ മാത്രമാണ് നിയമ ലംഘകരെ മാതൃ രാജ്യങ്ങളിലേക്ക് പറഞ്ഞയക്കുന്നത്. ഒരു ഫ്ലൈറ്റില്‍ പരമാവധി അഞ്ചു പേരെ മാത്രം പറഞ്ഞയക്കാന്‍ സാധിക്കൂ എന്നതിനാല്‍ ഇവരുടെ നാട് കടത്തല്‍ വൈകാന്‍ സാധ്യതയുണ്ട്.

 

Permanent link to this article: http://pravasicorner.com/?p=11463

Copy Protected by Chetan's WP-Copyprotect.