«

»

Print this Post

സൗദി തൊഴില്‍ നിയമം: തൊഴിലാളിക്ക് നിയമപരമായി ദീര്‍ഘകാലം അവധി എടുക്കാമോ?

 

SAUDI LEGAL HELPLINE

 

തനിക്ക് അര്‍ഹതപ്പെട്ട വാര്‍ഷിക അവധി കൂടാതെ ഒരു തൊഴിലാളിക്ക് തൊഴിലുടമയുടെ അനുമതിയോടു കൂടി രണ്ടു കൂട്ടരും പരസ്പരം അംഗീകരിക്കുന്ന കാലാവധിയിലേക്ക് അവധി എടുക്കാവുന്നതാണ്. എന്നാല്‍ ശമ്പളമില്ലാത്ത അവധിയായിരിക്കും ഇത്.

രണ്ടു കൂട്ടരും ധാരണയാകുന്ന പക്ഷം 20 ദിവസത്തില്‍ കൂടുതലായുള്ള കാലാവധിയില്‍ നിന്നും തൊഴിലാളിയുടെ തൊഴില്‍ കരാര്‍ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തതായി കരുതപ്പെടും.

എന്നാല്‍ പരസ്പര ധാരണയോടു കൂടി ദീര്‍ഘകാല അവധിയെടുക്കുമ്പോള്‍ തൊഴില്‍ കരാര്‍ താല്‍ക്കാലികമായി സസ്പെന്‍ഡ്‌ ചെയ്യപ്പെടും എന്ന് മാത്രമേ തൊഴില്‍ നിയമത്തില്‍ പറയുന്നുള്ളൂ. അത് മൂലം തൊഴിലാളിയുടെ തുടര്‍ച്ചയായ സേവനത്തിനു (Continuous Service) മാറ്റം വരുന്നില്ല. അതിനാല്‍ ഇത്തരം അവധി തൊഴിലാളിയുടെ സേവനാനന്തര ആനുകൂല്യത്തെ ദോഷകരമായി ബാധിക്കില്ല. 

 

Permanent link to this article: http://pravasicorner.com/?p=11506

Copy Protected by Chetan's WP-Copyprotect.