«

»

Print this Post

സൗദി തൊഴില്‍ നിയമം: അവധിയെടുക്കുമ്പോള്‍ ‘തുടര്‍ച്ചയായ സേവനം’ എന്ന സ്റ്റാറ്റസ് നഷ്‌ടപ്പെടുമോ?

SAUDI LEGAL HELPLINE

 

നിയമപരമായി ഒരു തൊഴിലാളിക്ക് സൗദി തൊഴില്‍ നിയമ പ്രകാരം അനുവദിച്ചു തന്നിട്ടുള്ള അവധികള്‍ എടുക്കുന്നത് മൂലം ഒരു കാരണവശാലും  ’തുടര്‍ച്ചയായ സേവനം’ (Continuous Service) എന്ന സ്റ്റാറ്റസിനെ ബാധിക്കില്ല. 

ജോലിയില്‍ നിന്ന് പിരിയുമ്പോള്‍ സേവനാനന്തര ആനുകൂല്യങ്ങള്‍ (End of Service benefit) കണക്കാക്കുന്നതിനു ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ’തുടര്‍ച്ചയായ സേവനം’. സേവനത്തിനു തുടര്‍ച്ച ഇല്ലെങ്കില്‍ സേവനാനന്തര ആനുകൂല്യത്തില്‍ കാര്യമായ കുറവ് ഉണ്ടാകും. 

വാര്‍ഷിക അവധി, ഔദ്യോഗികമായി അനുവദിച്ചിട്ടുള്ള മറ്റു അവധികള്‍, അതായത് ചെറിയ പെരുന്നാള്‍, വലിയ പെരുന്നാള്‍, സൗദി ദേശീയ ദിനം തുടങ്ങിയവയും ‘തുടര്‍ച്ചയായ സേവനം’ കണക്കാക്കുമ്പോള്‍ അവധിയായി കണക്കാക്കാറില്ല.

മേല്‍ പറഞ്ഞ അവകാശ അവധി എടുക്കുന്നത് മൂലം സര്‍വീസില്‍ ഉണ്ടാകുന്ന വിടവ്  ’തുടര്‍ച്ചയായ സേവനം’ എന്ന സ്റ്റാറ്റസിനെ ഒരു കാരണവശാലും ബാധിക്കില്ല.

 

Permanent link to this article: http://pravasicorner.com/?p=11511

Copy Protected by Chetans WP-Copyprotect.