«

»

Print this Post

ദുബൈയില്‍ കോടതി ജയില്‍ ശിക്ഷ വിധിച്ച നോര്‍വീജിയന്‍ യുവതിക്ക് മാപ്പ്

 

1

മാര്‍ട്ട് ദെബോറ ടെലീവ്

 

യു.എ.ഇ (ദുബൈ): ബാലാലസംഗത്തിന് ഇരയായി എന്ന് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും പിന്നീട് മൊഴി മാറ്റി പറയുകയും ചെയ്ത കേസില്‍ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട നോര്‍വീജിയന്‍ യുവതിക്ക് ദുബായ് അധികാരികള്‍ മാപ്പ് നല്‍കി.

ഖത്തര്‍ ആസ്ഥാനമായ അല്‍ മന എന്ന ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനത്തിലെ ഇന്റീരിയര്‍ ഡിസൈനര്‍ ആയി ജോലി നോക്കുന്ന മാര്‍ട്ട് ദെബോറ ടെലീവ് (24) ആണ് ദുബൈ അധികൃതര്‍ മാപ്പ് നല്‍കിയത്. വിവാഹേതര ലൈംഗിക ബന്ധം അടക്കമുള്ള കുറ്റങ്ങള്‍ക്ക് 16 മാസത്തേക്ക് ദുബായ് കോടതി ഇന്റീരിയര്‍ ഡിസൈനര്‍ ആയ യുവതിയെ ശിക്ഷിച്ചിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ബിസിനസ് സംബന്ധമായ ആവശ്യത്തിന് ദുബൈയില്‍ എത്തിയപ്പോള്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് സഹപ്രവര്‍ത്തകന്‍ ബലാല്‍സംഗം ചെയ്തു എന്നായിരുന്നു യുവതി പോലീസില്‍ പരാതിപ്പെട്ടിരുന്നത്.  

യുവതിയുടെ പരാതിയില്‍ പോലീസ്‌ അന്വേഷണം തുടങ്ങിയെങ്കിലും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നു പിന്നീട് യുവതി മൊഴി മാറ്റി പറയുകയായിരുന്നു. അതിനു ശേഷം പരാതി പിന്‍വലിക്കുകയായിരുന്നു.

33 വയസ്സുള്ള സുഡാന്‍ സ്വദേശിയായ സഹപ്രവര്‍ത്തകന് എതിരെയായിരുന്നു ആരോപണം. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് സമ്മതിച്ച സുഡാന്‍ പൌരനെ 13 മാസത്തെ തടവിനു കോടതി ശിക്ഷിക്കുകയും ചെയ്തു. 

മൊഴി മാറ്റി പറഞ്ഞതോടെ യുവതി മൂന്നു കുറ്റങ്ങള്‍ ചെയ്തതായാണ് കണ്ടെത്തിയത്. വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു  എന്നതും, ലൈസന്‍സില്ലാതെ മദ്യം കഴിച്ചു എന്നതും, മറ്റൊരാളില്‍ ക്രിമിനല്‍ കുറ്റം ആരോപിച്ചു വ്യാജ മൊഴി നല്‍കി എന്നതും. ഇത് മൂന്നും യു.എ.ഇ യില്‍ കുറ്റകരമാണ്. ഈ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് യുവതിക്ക് 16  മാസം ശിക്ഷ കോടതി വിധിച്ചത്.

കോടതി ശിക്ഷ വിധിച്ചതോടെ കേസിന് അന്ത്രാരാഷ്ട്ര പ്രാധാന്യം ലഭിച്ചു. ബലാല്‍സംഗത്തിനിരയായ യുവതിയെ ജയിലടച്പ് എന്ന രീതിയിലായിരുന്നു വിദേശ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നത്. ഇതോടെയാണ് ഭരണാധികാരികള്‍ ഇടപെട്ടു യുവതിക്ക് മാപ്പ് ലഭ്യമാക്കുന്നത്.

യുവതിയുടെ പാസ്പോര്‍ട്ട് തിരിച്ചു കിട്ടി. യുവതിക്ക് താല്‍പ്പര്യമെങ്കില്‍ ദുബൈയില്‍ തുടരാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ഉടനെ രാജ്യം വിടുമെന്നു യുവതി അറിയിച്ചു.

 

Permanent link to this article: http://pravasicorner.com/?p=11526

Copy Protected by Chetan's WP-Copyprotect.