«

»

Print this Post

ഡ്രൈവിംഗ് ലൈസന്‍സ്‌ പുതുക്കാന്‍ നല്‍കിയ സൗദി പൌരന് ലഭിച്ചത് ഫോട്ടോയില്ലാത്ത ലൈസന്‍സ്‌

 

1

 

സൗദി അറേബ്യ (ബഹ): കാലാവധി തീര്‍ന്ന ഡ്രൈവിംഗ് ലൈസന്‍സ്‌ പുതുക്കാന്‍ നല്‍കിയ  സൗദി പൌരന് ലഭിച്ചത് ഫോട്ടോയില്ലാത്ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന് പരാതി.

പത്തു വര്‍ഷത്തെ കാലാവധി ഉള്ള പുതുക്കിയ പ്രസ്തുത ലൈസന്‍സ്‌ മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനു പ്രത്യേക ഫീസ്‌ അടക്കണം എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി പറയുന്നു.

തെക്കന്‍ പ്രവിശ്യയിലെ ബഹയില്‍ താമസിക്കുന്ന സൗദി പൌരന്‍ മുഹമ്മദ്‌ സാലെ മുഹമ്മദ്‌ അല്‍ ഗാംദിക്കാണ് ഫോട്ടോയില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ്‌ ലഭിച്ചത്.

തെറ്റ് ശ്രദ്ധയില്‍ പെട്ട അല്‍ ഗാംദി ലൈസന്‍സ്‌ മാറ്റി ഫോട്ടോ ഉള്ള ലൈസന്‍സ്‌ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി നിരവധി തവണ ട്രാഫിക്‌ പോലീസ്‌ സ്റ്റേഷനില്‍ പോകേണ്ടി വന്നു.

ഒടുവില്‍ ഫോട്ടോ ഉള്ള ലൈസന്‍സ്‌ നല്‍കാമെന്ന് സമ്മതിച്ച ഉദ്യോഗസ്ഥന്‍ പുതിയ കാര്‍ഡ്‌ നല്‍കുന്നതിനുള്ള ഗവര്‍മെന്റ് ഫീസ്‌ ആയി നൂറു റിയാല്‍ അടക്കാന്‍ ആവശ്യപ്പെട്ടുവെന്നു അല്‍ ഗാംദി പറഞ്ഞു.

 

Permanent link to this article: http://pravasicorner.com/?p=11546

Copy Protected by Chetan's WP-Copyprotect.