«

»

Print this Post

നിതാഖാത്‌ പദ്ധതി പ്രകാരം പുറത്തു പോവേണ്ടി വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

നിതാഖാത്‌ പദ്ധതി പ്രകാരം പുറത്തു പോവേണ്ടി വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? 

 

ഓര്‍ക്കുക. ഒരു വ്യക്തി എന്ന നിലയില്‍ ഇക്കാര്യത്തില്‍ നിങ്ങള്ക്ക് പുതിയ പരിഷ്കാരങ്ങളുടെ മേല്‍ യാതൊരു നിയന്ത്രണവുമില്ല. അത് സുവ്യക്തമാണ്. പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കരുത്. ജോലി ചെയ്യുന്ന രാജ്യത്തെ നിയമങ്ങളെ അംഗീകരിക്കുക എന്നത് നമ്മുടെ ധാര്‍മികതയുടെ ഭാഗം കൂടിയാണ്.പുതിയ സാഹചര്യത്തോട് എത്രയും പെട്ടെന്ന് താദാത്മ്യം പ്രാപിച്ചു പുതിയൊരു തൊഴിലിലൂടെ ജീവിത വിജയം നേടാന്‍ മനസ്സിനെ സജ്ജമാക്കുക.

 1. തങ്ങളുടെ പൌരന്മാര്‍ക്ക് തൊഴില്‍ നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ഭരണകൂടത്തെ വിമര്‍ശിക്കാന്‍ പ്രായോഗികമായും യാതൊരു അഭിപ്രായ സ്വാതന്ത്ര്യവും ഇവിടെ അനുവദിക്കപ്പെടുന്നില്ല എന്നു മനസ്സിലാക്കി സ്പോന്സര്മാരുമായും മറ്റും അനാവശ്യ വാദ പ്രതിവാദങ്ങള്‍ക്ക് മുതിരാതിരിക്കുക.
 2. എല്ലാ പ്രവാസികളും ആഗ്രഹിക്കുന്നത് തങ്ങള്‍ക്കു വേണ്ടതെല്ലാം തങ്ങളുടെ രാജ്യത്തെ ഭരണകൂടമടക്കമുള്ളവര്‍ നല്‍കണമെന്നാണ്.എന്നാല്‍ പ്രായോഗികമായി ഒന്നോര്‍ക്കുക. നിങ്ങളുടെ കാര്യത്തില്‍ ആര്‍ക്കുമൊരു താല്‍പ്പര്യവുമില്ല, നിങ്ങളുടെ കുടുംബത്തിനൊഴികെ.ഭരണകൂടങ്ങളുടെ സൗജന്യങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ സ്വജീവിതം സുരക്ഷിതമാക്കാന്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കുക.
 3. നാട്ടിലേക്ക് മടങ്ങുന്നതിനു മുന്പ് കരാര്‍ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിച്ചു എന്ന് ഉറപ്പു വരുത്തുക. (ഇ.എസ്.ബി, ലീവ് സാലറി, തുടങ്ങിയവ.)
 4. പാസ്പോര്ട്ടില്‍ റീ-എന്‍ട്രി എന്ട്രി അല്ല ഫൈനല്‍ എക്സിറ്റ് സ്റ്റാമ്പ്‌ തന്നെയാണ് പതിച്ചിരിക്കുന്നത് എന്ന് ഉറപ്പു വരുത്തുക.
 5. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യമില്ലെന്കില്‍ തന്നെയും ലഭിക്കുമെന്കില്‍ നിലവിലുള്ള സ്പോന്സരുടെ കയ്യില്‍ നിന്നും ഒരു എന്‍.ഓ.സി വാങ്ങി വെക്കുക.
 6. ജോലി ചെയ്ത കാലാവധി പരാമര്‍ശിച്ചു കൊണ്ടും തൊഴില്‍ വൈദഗ്ദ്യം സൂചിപ്പിച്ചു കൊണ്ടും ഉള്ള പരിചയ സര്ട്ടിഫിക്കറ്റ് വാങ്ങുക.
 7. വാഹനം സ്വന്തമായിട്ട് ഉണ്ടെങ്കില്‍ അത് വില്പ്പന നടത്തി അതിന്റെ ഉടമസ്ഥാവകാശം നിങ്ങളുടെ പേരില്‍ നിന്ന് മാറ്റുക.
 8. മറ്റൊരു വിസയില്‍ തിരിച്ചു വരാന്‍ ഉദ്ദേശിക്കുന്ന ആളാണെങ്കില്‍ ഉടസ്ഥാവകാശം തല്ക്കാലത്തേക്ക് ഏതെന്കിലും സുഹൃത്തിന്റെ പേരിലേക്ക് മാറ്റിയാല്‍ മതി. തിരിച്ചു വന്നതിനു ശേഷം സ്വന്തം പേരിലേക്ക് മാറ്റാവുന്നതാണ് .
 9. പാസ്പോര്ട്ട് ‌ ഫൈനല്‍ എക്സിറ്റ്‌ സ്റ്റാമ്പ്‌ പതിക്കാന്‍ നല്കു്ന്നതിന് മുന്പ് നിങ്ങളുടെ എല്ലാ പൊതുബാധ്യതകളും അവസാനിപ്പിച്ചു എന്ന് ഉറപ്പു വരുത്തുക. ഉദാഹരണമായി വൈദ്യുതി ബില്ല്, ടെലഫോണ്‍ ബില്ല്, ട്രാഫിക്‌ ഫൈനുകള്‍ എന്നിവ. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നെറ്റവര്‍ക്കുകള്‍ പരസ്പരം ബന്ധപ്പെട്ടിട്ടാനുള്ളത് എന്ന് ഓര്ക്കുക.     മിക്ക ആളുകളും പ്രായോഗികമായി ഇങ്ങനെ ചിന്തിക്കാറില്ല.
 10. ഏതെന്കിലും ബാങ്കില്‍ നിന്ന് വായ്പ്പ എടുത്തിട്ടുണ്ടെങ്കില്‍ അത് തീര്ക്കണം. അതിനോടൊപ്പം ബാങ്ക് അക്കൌണ്ട് ക്ലോസ് ചെയ്യുകയും വേണം.
 11. എല്ലാ ബാധ്യതകള്‍ തീര്തതിന്റെയും ബില്ലുകള്‍ കൈവശം ഉണ്ടായിരിക്കണം.

 

Permanent link to this article: http://pravasicorner.com/?p=116

Copy Protected by Chetan's WP-Copyprotect.