മാനസിക നില തകരാറിലായ കോഴിക്കോട് സ്വദേശിനി നാട്ടിലെത്തി

 

1
തര്‍ഹീല്‍ ഉദ്യോഗസ്ഥന്‍ അബ്ദുള്‍ ഹലാക് അല്‍ ഖസീം സഫിയ അജിത്തിന്റെ സാന്നിധ്യത്തില്‍ വല്‍സലക്ക് ടിക്കറ്റ്‌ കൈമാറുന്നു

 

സൗദി അറേബ്യ (ദമ്മാം): സ്പോണ്‍സറില്‍ നിന്നും എക്സിറ്റ് ലഭിച്ചിട്ടും മാനസിക നില തകരാറിലായി എയര്‍പോര്‍ട്ടില്‍ അലഞ്ഞു തിരിഞ്ഞു നടന്നതിനാല്‍ നാട്ടിലെത്താന്‍ സാധിക്കാതെ തര്‍ഹീലിലെത്തിയ കോഴിക്കോട് സ്വദേശിനി നാട്ടിലെത്തി.

കോഴിക്കോട് ഫാറൂക്ക്‌ സ്വദേശിനി ചേറുക്കുട്ടി വല്‍സലയാണ് ഇന്നലെ ജെറ്റ് എയര്‍വേയ്സില്‍ നാട് പറ്റിയത്. 

ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ മൂന്നു മക്കളുടെ സംരക്ഷനത്തിനായാണ് വല്‍സല പത്തു മാസം മുന്‍പ് സൗദി ഭവനത്തില്‍ വീട്ടു വേലക്കാരിയായി ജോലിക്കെത്തിയത്. എന്നാല്‍ ജോലി ചെയ്തിരുന്ന വീട്ടിലെ ജോലിഭാരം കൂടിയത് കൊണ്ടും സ്വന്തം വീട്ടിലെ പ്രശ്നങ്ങളും മൂലം മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനാല്‍ സ്പോണ്‍സര്‍ എക്സിറ്റ് പതിച്ച പാസ്പോര്‍ട്ടും ടിക്കറ്റും നല്‍കി എയര്‍പോര്‍ട്ടില്‍ കൊണ്ട് ചെന്ന് വിട്ടു.

എന്നാല്‍ മാനസിക നില തകരാറിലായി എയര്‍പോര്‍ട്ടില്‍ അലഞ്ഞു തിരിഞ്ഞതിനാല്‍ അന്ന് വല്‍സലക്ക് നാട്ടിലെത്താന്‍ സാധിച്ചില്ല. അവിടെ നിന്നും പോലീസുകാര്‍ പിടികൂടി ദമ്മാമിലെ വനിതാ തര്‍ഹീലില്‍ കൊണ്ട് വിട്ടു. 

തര്‍ഹീല്‍ സന്ദര്‍ശനത്തിനു എത്തിയ നവയുഗം സാംസ്കാരിക വേദി പ്രവര്‍ത്തക സഫിയ അജിത്‌ ഇവരുടെ പ്രശ്നത്തില്‍ ഇടപെട്ടു സ്പോണ്‍സറുമായി സംസാരിച്ചു. എന്നാല്‍ സ്പോണ്‍സര്‍ വല്‍സലക്ക് വീണ്ടും ടിക്കറ്റ്‌ നല്‍കാന്‍ തയ്യാറായില്ല. 

ഇതോടെ തര്‍ഹീല്‍ അധികാരികള്‍ വല്സല്‍ക്ക് വീണ്ടും എക്സിറ്റ് രേഖപ്പെടുത്തി നല്‍കി. ആരാംകോ ഇന്ത്യന്‍ അസോസിയേഷന്‍ വിമാന ടിക്കറ്റും നല്‍കി. തര്‍ഹീല്‍ ഉദ്യോഗസ്ഥന്‍ അബ്ദുള്‍ ഹലാക് അല്‍ ഖസീം സഫിയ അജിത്തിന്റെ സാന്നിധ്യത്തില്‍ വല്‍സലക്ക് ടിക്കറ്റ്‌ കൈമാറി.

 

You may have missed

Copy Protected by Chetan's WP-Copyprotect.