എയര്‍ അറേബ്യ ഒഗസ്റ്റ്റ്‌ ഒന്ന് മുതല്‍ ഷാര്‍ജയില്‍ നിന്ന് ഹായിലിലേക്ക് സര്‍വീസ്‌ തുടങ്ങുന്നു

 

a

 

യു.എ.ഇ (ഷാര്‍ജ): മിഡില്‍ ഈസ്റ്റിലെ ബജറ്റ് എയര്‍ലൈന്‍ ആയ എയര്‍ അറേബ്യ സൗദി അറേബ്യയിലെ ഹായിലിലേക്ക് പുതിയ സര്‍വീസ്‌ ആരംഭിക്കുമെന്ന് ഗ്രൂപ്പ് സി.ഇ.ഒ ആദല്‍ അലി അറിയിച്ചു.

ഒഗസ്റ്റ്റ്‌ ഒന്ന് മുതല്‍ ആഴ്ചയില്‍ മൂന്നു സര്‍വീസ്‌ വീതം ഷാര്‍ജയില്‍ നിന്നാണ് ആരംഭിക്കുക. 

ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ ആണ് സര്‍വീസുകള്‍ ഉണ്ടാകുക. ഈ ദിവസങ്ങളില്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വൈകീട്ട് 4.30 ന് പുറപ്പെടുന്ന വിമാനം 5.50 ന് ഹായില്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും. അന്ന് തന്നെ വൈകീട്ട് 6.30 ന് തിരിച്ചു പറക്കുന്ന വിമാനം 9.45 ന് ഷാര്‍ജയില്‍ എത്തിച്ചേരും.

എയര്‍ അറേബ്യയുടെ സൗദി നഗരങ്ങളിലേക്കുള്ള ഒന്‍പതാമത്തെ സര്‍വീസ്‌ ആണിത്. നിലവില്‍ റിയാദ്,ജിദ്ദ,മദീന,ദമ്മാം,ഖസീം,യാമ്പു,തായിഫ്,അബഹ എന്നിവിടങ്ങളിലേക്ക് എയര്‍ അറേബ്യ സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Copy Protected by Chetan's WP-Copyprotect.