«

»

Print this Post

വിശുദ്ധ ഖുറാന്‍ മനപാഠമാക്കിയാല്‍ സൗദിയില്‍ ജയില്‍ മോചിതനാകാം.

 

1

 

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതുജയില്‍ കാര്യാലയത്തില്‍ നിന്നുള്ള വിവരപ്രകാരം വിശുദ്ധ  ഖുറാനിലെ അധ്യായങ്ങള്‍ മനപാഠമാക്കിയ കുറ്റവാളികള്‍ക്ക് മോചനം നല്‍കാം.

അന്തരിച്ച ഫഹദ്‌ ബിന്‍ അബ്ദുല്‍ അസീസ്‌ രാജാവിന്റെ രാജകല്‍പ്പന പ്രകാരമാണ് വിശുദ്ധ ഖുറാന്‍ മനപാഠമാക്കിയ കുറ്റവാളികളെ വിട്ടയക്കല്‍ തുടങ്ങി വച്ചത്. ഇത് പ്രകാരം മുഴുവന്‍ ശിക്ഷാ കാലാവധിയുടെ പകുതി കാലം ശിക്ഷ അനുഭവിച്ചു കഴിഞ്ഞ ജയില്‍ പുള്ളികളെ വിശുദ്ധ ഖുറാനിലെ അധ്യായങ്ങള്‍ മനപാഠമാക്കിയാല്‍ കുറ്റം പൊറുത്തു കൊടുത്തു ജയില്‍ മോചിതനാക്കാവുന്നതാണ്. എന്നാല്‍ ഇത് അധികൃതരുടെ വിവേചന അധികാരത്തില്‍ പെടുന്ന ഒന്നാണ്.  

ആറു മാസത്തില്‍ കുറവുള്ള കാലത്തേക്ക് തടവ്‌ ശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല. പൊതുജയില്‍ കാര്യാലയം സാങ്കേതിക മീഡിയയിലൂടെ പ്രസിദ്ധപ്പെടുത്തിയ ഈ വിവരം ഇപ്പോഴും പൊതുജനങ്ങള്‍ക്ക് കാണാവുന്നതാണ്. 

 

Permanent link to this article: http://pravasicorner.com/?p=1167

Copy Protected by Chetan's WP-Copyprotect.