«

»

Print this Post

യു.എ.ഇ യിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ന് മുതല്‍ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ സ്വീകരിച്ചു തുടങ്ങും

 

 

1

 

യു.എ.ഇ: രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഇടപാടുകള്‍ക്ക് ഇന്ന് മുതല്‍ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ സ്വീകരിച്ചു തുടങ്ങും. വിസ, മാസ്റ്റര്‍ കാര്‍ഡ്‌ എന്നീ കമ്പനികളുടെ ക്രെഡിറ്റ്‌ കാര്‍ഡുകളും ഡെബിറ്റ്‌ കാര്‍ഡുകളുമാണ് സ്വീകരിക്കുക.

Emarat (Emirates Genaral Petroluem Corporation, Enoc ( Emirates Natural Oil Company), Eppco ( Emirates Petroleum Products Company)  എന്നീ ഇന്ധന വിതരണ കമ്പനികളുടെ പമ്പുകളില്‍ ആണ് കാര്‍ഡുകള്‍ സ്വീകരിക്കുക.

പെട്രോള്‍ നിറക്കുന്നത് കൂടാതെ എല്ലാ ഇടപാടുകള്‍ക്കും കാര്‍ഡുകള്‍ ഉപയോഗിക്കാം. ഓരോ ഇടപാടുകള്‍ക്കും രണ്ടു ദിര്‍ഹം വീതം സര്‍വീസ്‌ ചാര്‍ജ്‌ ആയി ഈടാക്കും. 

പെട്രോള്‍ പമ്പുകളിലെ ഇടപാടുകള്‍ക്ക് ക്രെഡിറ്റ്‌ കാര്‍ഡുകള്‍ സ്വീകരിക്കുന്നത് 2007 ല്‍ ഇന്ധന വിതരണ കമ്പനികള്‍ നിര്‍ത്തി വെച്ചിരുന്നു. അതിനു ശേഷം ഇപ്പോഴാണ് കാര്‍ഡുകള്‍ സ്വീകരിക്കല്‍ പുനരാരംഭിക്കുന്നത്.

 

Permanent link to this article: http://pravasicorner.com/?p=11731

Copy Protected by Chetan's WP-Copyprotect.