«

»

Print this Post

കുവൈറ്റില്‍ പകരുന്ന രോഗമുള്ള വിദേശികളെ കണ്ടെത്തിയാല്‍ ഉടനെ നാട് കടത്തുമെന്നു ആരോഗ്യ മന്ത്രാലയം

 

 

1

 

കുവൈറ്റ്‌: രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളില്‍ പകരുന്ന തരത്തിലുള്ള അസുഖങ്ങള്‍ ഉള്ളവരെ കണ്ടെത്തിയാല്‍ ഉടനെ നാട് കടത്തുമെന്നു ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുന്നത് തടയുന്നതിനുള്ള കര്‍ശന നടപടികള്‍ എടുക്കുന്നതിനുള്ള പുതിയ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇതെന്നു ആരോഗ്യ മന്ത്രി മുഹമ്മദ്‌ അല്‍ അബ്ദുള്ള അല്‍ സബാഹ് വ്യക്തമാക്കി.

വിദേശികള്‍ ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ തുടരും.

15 വയസ്സിനു താഴയുള്ള കുട്ടികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുന്‍പായി അവര്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് മെഡിക്കല്‍ ടെസ്റ്റിംഗ് സെന്ററുകളില്‍ പരിശോധനകള്‍ നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

 

Permanent link to this article: http://pravasicorner.com/?p=11809

Copy Protected by Chetan's WP-Copyprotect.