വഞ്ചിതരായവര്‍ക്ക് താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് നല്‍കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം

0
1

 

 

1

 

സൗദി അറേബ്യ: വ്യാജ കമ്പനികളുടെ വിസയില്‍ രാജ്യത്തെത്തി വഞ്ചിതരായി ഇഖാമ ലഭ്യമാകാത്ത വിദേശ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക വര്‍ക്ക്‌ പെര്‍മിറ്റ് നല്‍കുമെന്ന വാര്‍ത്ത തൊഴില്‍ മന്ത്രാലയം സ്ഥിരീകരിച്ചതായി അറബ് ദിനപത്രമായ ‘ഉക്കാദ്‌’ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്‍ട്രി നമ്പര്‍ ഇല്ലാതെ ആയിരിക്കും ഇത്തരം താല്‍കാലിക വര്‍ക്ക്‌ പെര്‍മിറ്റുകള്‍ തൊഴില്‍ മന്ത്രാലയം നല്‍കുക. അടുത്ത ഘട്ടത്തില്‍ ജവാസാത്‌ ഇവര്‍ക്ക് ഇഖാമകള്‍ നല്‍കും.

ഇത്തരം തൊഴിലാളികള്‍ എത്രയും വേഗം പച്ച വിഭാഗത്തില്‍ മറ്റൊരു തൊഴിലുടമയെ കണ്ടു പിടിക്കണമെന്നും തൊഴില്‍ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ചു കൊണ്ട് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.