«

»

Print this Post

സൗദിയില്‍ ലാന്‍ഡ്‌ ഫോണുകളുടെ ഏരിയ കോഡ് ഇന്ന് മുതല്‍ മാറുന്നു

 

 

1

 

സൗദി അറേബ്യ: ആദ്യ ഘട്ടത്തിലെ റിയാദ്‌ പ്രവിശ്യയുടെ കോഡ് മാറ്റത്തിന് ശേഷം ഇന്ന് മുതല്‍ രാജ്യത്തെ മറ്റു പ്രവിശ്യകളിലെ ലാന്‍ഡ്‌ ഫോണുകളുടെ കോഡ് നമ്പരുകളില്‍ മാറ്റം വരുമെന്നു രാജ്യത്തെ ടെലകോം റെഗുലേറ്ററി അതോറിട്ടിയായ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന്‍ (CITC) അറിയിച്ചു.

ആദ്യ ഘട്ടമെന്ന നിലയില്‍ റിയാദിലെ ലാന്‍ഡ്‌ ലൈന്‍ കോഡുകള്‍ 01 ല്‍ നിന്ന് 011 ആക്കി മാറ്റിയിരുന്നു. ഇതിനു സമാനമായി കിഴക്കന്‍ പ്രവിശ്യയുടെ ഏരിയ കോഡ് 03  ല്‍ നിന്ന് 013 ആയി മാറും. പൂജ്യത്തിനു ശേഷം 1 കൂടി കൂട്ടി ചേര്‍ത്താണ് പുതിയ മാറ്റം.

മക്ക പ്രവിശ്യ 02 ല്‍ നിന്ന് 012 ആയി മാറും. മദീന, അല്‍ ജൌഫ്, തബൂക്ക് എന്നിവയുടെ കോഡ് 04 ല്‍ നിന്ന് 014 ആയി മാറും.

അല്‍ ഖസീം, ഹായില്‍ എന്നിവയുടെ ഏരിയ കോഡ് 06 ല്‍ നിന്ന് 016 ആയി മാറും.

ജീസാന്‍, നജറാന്‍, അല്‍ ബാഹ, അസീര്‍ എന്നിവയുടെ ഏരിയ കോഡ് 07 ല്‍ നിന്ന് 017 ആയി മാറും.

 

Permanent link to this article: http://pravasicorner.com/?p=11853

Copy Protected by Chetan's WP-Copyprotect.