«

»

Print this Post

101 നിര്‍ധന യുവതികളുടെ വിവാഹം നടത്തി കൊടുത്തു പ്രവാസി വ്യവസായി രവി പിള്ള മാതൃകയാകുന്നു

 

 

1

2010 ല്‍ രവി പിള്ള ഫൌണ്ടേഷന്‍ നടത്തിയ 107 നിര്‍ധന യുവതികളുടെ സമൂഹ പരിണയത്തില്‍ വധൂവരന്മാരെ ആശീര്‍വദിക്കുന്ന രവി പിള്ള

 

പ്രമുഖ പ്രവാസി വ്യവസായി പത്മശ്രീ ഡോ. ബി. രവിപിള്ള നേതൃത്വം നല്‍കുന്ന രവിപിള്ള ഫൗണ്ടേഷന്റെ രണ്ടാമത്‌ സമൂഹപരിണയം ഇന്ന് കൊല്ലം ആശ്രാമം മൈതാനിയിലെ പ്രത്യേക വേദിയില്‍ നടക്കും. രാവിലെ 10-നും 11-നും മധ്യേ 101 വധൂവരന്‍മാരാണു വിവാഹിതരാകുന്നത്‌.

സാമ്പത്തിക ബുദ്ധിമുട്ടു മൂലം മംഗല്യഭാഗ്യം ലഭിക്കാത്തവരില്‍ നിന്നും അപേക്ഷ സ്വീകരിച്ച്‌ വ്യക്‌തമായ മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ വധൂവരന്മാരെ തിരഞ്ഞെടുത്തിട്ടുള്ളത്. വധുവിന്‌ വിവാഹ സമ്മാനമായി ഫൌണ്ടേഷന്‍ വക 5 പവനും 50,000 രൂപയും സമ്മാനിക്കും.

സഹജീവികളോടുള്ള സ്നേഹവും കടപ്പാടും എന്നാ സാമൂഹിക ബാധ്യത കണക്കിലെടുത്ത് നിര്‍ധനരായ യുവതികളുടെ വിവാഹം നടത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമൂഹ പരിണയം പദ്ധതിക്ക് 2010 ലാണ് രവി പിള്ള ഫൌണ്ടേഷന്‍ തുടക്കം കുറിച്ചത്. 2010 ല്‍ 107 നിര്‍ധന യുവതികളുടെ വിവാഹം ഫൌണ്ടേഷന്‍ നടത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമാണ് നാളെ നടക്കുന്നത്.

പി.കെ. ഗുരുദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ നിഖില്‍കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കൊടിക്കുന്നില്‍ സുരേഷ്‌, കെ.സി. വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരും സംസ്ഥാന മന്ത്രിമാരായ കെ.സി ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബിജോണ്‍, വി.എസ്‌. ശിവകുമാര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍. ശക്‌തന്‍ എന്നിവര്‍ക്ക് പുറമേ രാഷ്‌ട്രീയ – മത – സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ അതിഥികളായെത്തും.

 

Permanent link to this article: http://pravasicorner.com/?p=11889

Copy Protected by Chetan's WP-Copyprotect.