വിദേശികളുടെ ആശ്രിത വിസയില്‍ ഉള്ള പെണ്‍മക്കള്‍ക്ക്‌ ജോലി ചെയ്യാന്‍ അനുമതി ഇല്ലെന്നു തൊഴില്‍ മന്ത്രാലയം

 

1

 

സൗദി അറേബ്യ: വിദേശികളുടെ കുടുംബ വിസയില്‍ രാജ്യത്തുള്ള ആശ്രിതരില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുക ഭാര്യമാരെ മാത്രമാണെന്ന് തൊഴില്‍ മന്ത്രാലയം സ്ഥിരീകരിച്ചു.  

ഭര്‍ത്താവിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ ഉള്ള ഭാര്യമാര്‍ക്കും ഭാര്യമാരുടെ സ്പോണ്‍സര്‍ഷിപ്പില്‍ ഉള്ള ഭര്‍ത്താക്കന്മാര്‍മാര്‍ക്കും മാത്രമാണ് ഈ നിയമം ബാധകമെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ തൊഴിലുടമയുടെ കീഴിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറിയാല്‍ മാത്രമേ ഇവരെ ജോലി ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.

കുടുംബ വിസയില്‍ രാജ്യത്തുള്ള ആശ്രിതരില്‍ പെണ്‍മക്കളെ ഇത്തരത്തില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ല. സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുവദിച്ചു കൊണ്ട് നേരത്തെ പുറപ്പെടുവിച്ച തീരുമാനം വിദേശികളുടെ ആണ്‍ മക്കള്‍ക്ക്‌ മാത്രമാണ് ബാധകമെന്ന് തൊഴില്‍ മന്ത്രാലയം സ്ഥിരീകരിച്ചു.  

വിദേശികളുടെ കുടുംബ വിസയില്‍ ഉള്ള ആശ്രിതരെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ജോലിയെടുക്കാന്‍ അനുവദിക്കുമെന്ന് തൊഴില്‍കാര്യ സഹമന്ത്രി മുഫരജ്‌ അല്‍ ഹഖബാനി വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം ഇളവ്‌ സമയ പരിധിയുമായി ബന്ധപെട്ടതല്ലെന്നും താല്‍ക്കാലികമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ആശ്രിതര്‍ക്ക് ജോലിയെടുക്കുന്നതിനു അനുവാദം നല്‍കി കൊണ്ടുള്ള തീരുമാനം സൗദിവല്ക്കരണത്തിന് പകരമല്ലെന്നും മറിച്ചു വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്റ് നിയന്ത്രിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

 

You may have missed

Copy Protected by Chetan's WP-Copyprotect.