«

»

Print this Post

http://www.facebook.com/mkmuneeronline എന്ന വിലാസത്തില്‍ ഫേസ് ബുക്കുവഴി മന്ത്രി മുനീറുമായി സംവദിക്കാം.

ജനക്ഷേമം ഉറപ്പാക്കാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ് ബുക്കിനെയും ഉപകരണമാക്കുകയാണ് സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ.എം.കെ.മുനീര്‍. ഇതിന്റെ ഭാഗമായി തിരുവനന്തപുരം അധ്യാപക ഭവനു മുന്നില്‍ ചടങ്ങില്‍ സ്വന്തം ഫേസ് ബുക്ക് അക്കൌണ്ട് മന്ത്രി പ്രകാശനം ചെയ്തു.

സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം പകരുന്നതിനാണ് ഫേസ് ബുക്ക് അക്കൌണ്ട് ആരംഭിച്ചത്.ഇക്കാര്യങ്ങളില്‍ യുവജനങ്ങളും പൊതുജനങ്ങളും കൂടുതല്‍ ബോധവാന്‍മാരാകണം. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അഭിപ്രായ സ്വരൂപണത്തിനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഫേസ് ബുക്ക് അക്കൌണ്ട് വഴി വിദ്യാര്‍ഥികളും യുവജനങ്ങളുമായുള്ള ചര്‍ച്ചയ്ക്കും അതു വഴി വകുപ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയരൂപീകരണത്തിനുമാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

യുവാക്കള്‍ ഇന്നു കൂടുതലായി ഫേസ് ബുക്ക് മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്നുണ്ട്.അവരുടെ ആശയങ്ങളും ചര്‍ച്ചകളും വഴി മാറിപ്പോകാതിരിക്കാനും അതു പൊതുജനങ്ങള്‍ക്ക് ഉപയുക്തമാക്കാനുമുള്ള ശ്രമം കൂടിയാണ് ഫേസ് ബുക്ക് അക്കൌണ്ട് വഴി ഉദ്ദേശിക്കുന്നത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാരും സാമൂഹ്യക്ഷേമ വകുപ്പും നടത്തി വരുന്നത്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പങ്ക് കൂടുതലായുണ്ടാകണം.

യുവാക്കളുടെ വികാരങ്ങളെ കൂടി കണക്കിലെടുത്തും അവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചുകൊണ്ടും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോയവര്‍ക്ക് അതിനെക്കുറിച്ചുള്ള അറിവു പകരുന്നതിനും കൂടുതല്‍ ആനുകൂല്യ-ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള വഴികള്‍ തേടുന്നതിനുമാണ് ഫേസ് ബുക്ക് അക്കൌണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. മന്ത്രിയുമായി നേരിട്ടു സംവദിക്കാനും സാമൂഹ്യക്ഷേമം എന്ന വിഷയത്തിലൂന്നി ചര്‍ച്ചകള്‍ നടത്തുന്നതിനും ഫേസ് ബുക്കില്‍ പ്രത്യേക ലിങ്ക് ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ സംബന്ധിച്ച തിരുവനന്തപുരം പ്രസ് ക്ളബ്ബിന്റെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം, പങ്കജകസ്തൂരി കോളജ്, ബാര്‍ട്ടണ്‍ഹില്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജ്, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജ്, കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ഫൈന്‍ ആര്‍ട്സ് കോളജ് വിദ്യാര്‍ഥികളുമായി മന്ത്രി സംവദിച്ചു. http://www.facebook.com/mkmuneeronline എന്ന വിലാസത്തില്‍ ഫേസ് ബുക്കുവഴി മന്ത്രിയുമായി സംവദിക്കാം. 

Permanent link to this article: http://pravasicorner.com/?p=1196

Copy Protected by Chetan's WP-Copyprotect.