കാര്‍ അപകടത്തില്‍ അനാഥനായ ബാലന് സൗദി നടന്‍ ആഡംബര കാര്‍ സമ്മാനമായി നല്‍കി.

 

1

സൗദി അറേബ്യ: കാര്‍ അപകടത്തില്‍ പെട്ട് അനാഥനായി ആശുപത്രിയില്‍ കഴിയുന്ന സൗദി ബാലന് പ്രമുഖ സൗദി നടന്‍ തന്റെ ബെന്റ്ലി കാര്‍ സമ്മാനമായി നല്‍കി.

ആശുപത്രിയില്‍ വെച്ചാണ് നടനായ ഫയെസ്‌ അല്‍ മാലിക്കി കാര്‍ അപകടത്തില്‍ പെട്ട് മാതാപിതാക്കളെയും രണ്ടു സഹോദരിമാരെയും നഷ്ടപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന യൂസഫ്‌ അല്‍ അന്‍സാരി എന്ന ബാലനെ കുറിച്ച് അറിയുന്നത്. ഉടനെ ബാലനെ സന്ദര്‍ശിക്കാന്‍ ഫയെസ്‌ തീരുമാനിക്കുകയായിരുന്നു.

ആശുപത്രിയില്‍ വെച്ച് യൂസഫിനെ കണ്ടു രോഗവിവരം അന്വേഷിച്ച നടന്‍ യൂസഫിന് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ആരാഞ്ഞു. ഫയെസിന്റെ ബെന്റ്ലി കാര്‍ തനിക്ക് തരുമോ എന്നായിരുന്നു തമാശ രൂപത്തില്‍ യൂസഫിന്റെ ചോദ്യം. ഉടനെ അക്കാര്യം ഗൌരവമായെടുത്ത നടന്‍ അത് യൂസഫിന് നല്‍കാന്‍ സമ്മതിക്കുകയായിരുന്നു.

കാര്യം ഗൌരവമായത്തോടെ താന്‍ തമാശ രൂപത്തില്‍ ചോദിച്ചതാണെന്നും തനിക്ക് കാര്‍ വേണ്ടെന്നും യൂസഫ്‌ പറഞ്ഞെങ്കിലും കാര്‍ നല്കുമെന്നു താന്‍ ഉറച്ച നിലപാടെടുത്തു കഴിഞ്ഞെന്നും കാര്‍ സ്വീകരിച്ചേ തീരൂ എന്നും ഫയെസ്‌ അറിയിച്ചു. തനിക്ക് ഉദാരനായൊരു വ്യക്തി നല്‍കിയതാണ് ഈ കാറെന്നും അത് താങ്കള്‍ക്കു നല്‍കാന്‍ സന്തോഷമേ ഉള്ളൂവെന്നും താങ്കളുടെ പുഞ്ചിരി കാണുന്നതിലാണ്തനിക്ക് സന്തോഷമെന്നും ഫയെസ്‌ യൂസഫിനോട് പറഞ്ഞു.

സൗദിയിലെ ബിസിനസ് പ്രമുഖന്‍ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ ഫയെസിനു സമ്മാനമായി നല്‍കിയ  ബെന്റ്ലി കാറിനു എട്ടു ലക്ഷം സൗദി റിയാല്‍ വില വരും.

 

Copy Protected by Chetan's WP-Copyprotect.