«

»

Print this Post

കുവൈറ്റില്‍ 40,000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കും

 

1

മേജര്‍ ജനറല്‍ അബ്ദുള്‍ ഫതാഹ് അല്‍ അലി

 

കുവൈറ്റ്: രാജ്യത്ത് നിബന്ധനകള്‍ പാലിക്കാതെ അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ നേടിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ മുഴുവന്‍ റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള്‍ ഫതാഹ് അല്‍ അലി മുന്നറിയിപ്പ് നല്‍കി.

40,000 ഡ്രൈവിംഗ് ലൈസന്‍സുകളാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നല്‍കിയതായി കണ്ടെത്തിയിട്ടുള്ളത്.  മന്ത്രിതല ഉത്തരവ് പ്രകാരം യൂനിവേഴ്സിറ്റി ബിരുദമുള്ള, രാജ്യത്ത് രണ്ടു വര്‍ഷത്തില്‍ കുറയാതെ താമസിക്കുന്ന വ്യക്തിക്ക് മാത്രമേ ഡ്രൈവിംഗ് ലൈസന്‍സ്‌ ലഭിക്കാനുള്ള അര്‍ഹതയുള്ളൂ. ഡ്രൈവിംഗ് ലൈസന്‍സിനു അപേക്ഷിക്കണമെങ്കില്‍ പ്രതിമാസം 400 ദിനാര്‍ ശമ്പളം ഉണ്ടായിരിക്കുകയും വേണം. 

അനധികൃതമായി ലൈസന്‍സ്‌ കൈവശപ്പെടുത്തിയവരുടെ ലൈസന്‍സുകള്‍ റദ്ദു ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ 1200 ലൈസന്‍സുകള്‍ ഇത്തരത്തില്‍ റദ്ദു ചെയ്തു കഴിഞ്ഞു.

മന്ത്രിതല ഉത്തരവിന് മുന്‍പ് ഗതാഗത വകുപ്പിന് പ്രതിമാസം 5,000 മുതല്‍ 8,000 വരെ അപേക്ഷകള്‍ പുതിയ ലൈസന്‍സിനായി ലഭിച്ചിരുന്നു. ഇപ്പോഴത് 2,000 ആയി ചുരുങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി. 

 

Permanent link to this article: http://pravasicorner.com/?p=12034

Copy Protected by Chetan's WP-Copyprotect.