«

»

Print this Post

സുരക്ഷാ പരിശോധന: കുവൈറ്റില്‍ വ്യാജ മദ്യ നിര്‍മ്മാണവും വേശ്യാവൃത്തിയും നടത്തിയിരുന്ന ഏഷ്യക്കാര്‍ പിടിയില്‍

 

1

200 കുപ്പി വ്യാജ മദ്യവുമായി പിടിയിലായ ഏഷ്യന്‍ യുവാവ്

 

കുവൈറ്റ്: കുറ്റകൃത്യ നിരക്ക് കുറക്കുന്നതിനും നിയമ വിരുദ്ധരെ പിടി കൂടുന്നതിനും വേണ്ടി ജഹ്റ കമ്മേഴ്ഷ്യല്‍ ഏരിയയില്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയില്‍ നിരവധി നിയമ വിരുദ്ധര്‍ പിടിയിലായി. ജഹ്റ സെക്യൂരിറ്റി ഡയരക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ്‌ അല്‍ ദയീനിന്റെ നേതൃത്വത്തില്‍ ആണ് പഴുതടച്ച പരിശോധനയിലാണ് നിയമ വിരുദ്ധര്‍ പിടിയിലായത്. 

പരിശോധനയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളും പുരുഷന്മാരുമായ 16 ഏഷ്യക്കാരെ അധികൃതര്‍ പിടികൂടി. ഇതില്‍ എട്ടു പേര്‍ കാലാവധി കഴിഞ്ഞ താമസ രേഖകളുമായി അനധികൃതമായി രാജ്യത്ത്‌ കഴിഞ്ഞു വന്നിരുന്നവരാണ്. 

തിരച്ചിലില്‍ 200 കുപ്പി മദ്യവുമായി ഏഷ്യന്‍ യുവാവിനെ അധികൃതര്‍ പിടികൂടി. പ്രാദേശികമായി വാറ്റി ഉണ്ടാക്കുന്ന മദ്യം വില്‍പ്പന നടത്തുകയായിരുന്നു യുവാവ്. വിശദമായ പരിശോധനയിലാണ് താമസ സ്ഥലത്ത് ഒളിപ്പിച്ചിരുന്ന മദ്യ ശേഖരം പിടികൂടിയത്. ഇയാളില്‍ നിന്നും മദ്യം വിറ്റ് കിട്ടിയതെന്ന് സംശയിക്കുന്ന 2000 ദിനാറും പിടികൂടി.  

പരിശോധനയില്‍ 20 മയക്കു മരുന്ന് ഗുളികകളുമായി ഒരു ജി.സി.സി പൌരനെയും അധികൃതര്‍ പിടികൂടി. ഇയാളുടെ രാജ്യം, വ്യക്തിഗത വിവരങ്ങള്‍ എന്നിവ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. രാത്രിയിലെ വാഹനം പരിശോധനക്കിടെടെ പരിഭ്രാന്തനായി കാണപ്പെട്ട യുവാവിനെ കൂടതല്‍ പരിശോധിച്ചപ്പോഴാണ് മയക്കു മരുന്ന് കണ്ടെത്തിയത്‌ 

നിയമ വിരുദ്ധരെ പിടികൂടുന്നതിനായി ജഹ്റ ഗവര്‍ണറേറ്റ്‌ പരിധിയില്‍ തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുമെന്ന് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

 

Permanent link to this article: http://pravasicorner.com/?p=12063

Copy Protected by Chetan's WP-Copyprotect.