«

»

Print this Post

ഹജ്ജ് 2012 : പരിശീലകരെ ആവശ്യമുണ്ട്

കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവര്‍ക്കായി സാങ്കേതിക പരിശീലന ക്ളാസ് സംഘടിപ്പിക്കുന്നതിനും ഹാജിമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനുമുള്ള മാസ്റര്‍ ട്രെയിനര്‍മാരായും ജില്ലാ ട്രെയിനല്‍മാരായും പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ജില്ലാ ട്രെയിനര്‍ പോസ്റിലേക്ക് അപേക്ഷിക്കുന്നവര്‍ മുമ്പ് ഹജ്ജ് നിര്‍വ്വഹിച്ചവരായിരിക്കണം. 2012 ജൂലൈ ഒന്നിന് 50 വയസ് തികയാത്തവരും, ഇംഗ്ളീഷ്, മലയാളം ഭാഷകളില്‍ പ്രാവീണ്യമുള്ളവരും, ഹാജിമാര്‍ക്ക് ക്ളാസുകളും മറ്റ് മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കുവാന്‍ കഴിയുന്നവരുമായിരിക്കണം. ഏതെങ്കിലും കോടതിയില്‍ നിലവില്‍ ക്രിമിനല്‍ കേസ് നടപടികളില്‍ ഉള്‍പ്പെട്ടവരോ ശിക്ഷിക്കപ്പെട്ടവരോ ആകരുത്. മാസ്റര്‍ ട്രെയിനര്‍ പോസ്റിലേക്ക് അപേക്ഷിക്കുന്നവര്‍ ജില്ലാ ട്രെയിനര്‍മാര്‍ക്കുള്ള യോഗ്യതകള്‍ക്ക് പുറമെ അസിസ്റന്റ് ഹജ്ജ് ഓഫീസറായോ, ഹജ്ജ് അസിസ്റന്റായോ, മെഡിക്കല്‍ ഓഫീസറായോ, ഖാദിമുല്‍ ഹുജ്ജാജായോ സൌദിയില്‍ ഡപ്പ്യൂട്ടേഷനില്‍ സേവനമനുഷ്ടിച്ചവരുമായിരിക്കണം.

മാസ്റര്‍ ട്രേയിനര്‍ പോസ്റിലേക്കും ജില്ലാ ട്രെയിനര്‍ പോസ്റിലേക്കും അപേക്ഷിക്കുന്നവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് മാര്‍ച്ച് 26 നകം ലഭിക്കത്തക്ക വിധത്തില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള സ്റേറ്റ് ഹജ്ജ് കമ്മിറ്റി, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ, മലപ്പുറം എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കവറിന് പുറത്ത് മാസ്റര്‍ ട്രെയിനര്‍/ജില്ലാ ട്രെയിനര്‍ എന്ന് വ്യക്തമായി എഴുതേണ്ടതാണ്. രണ്ട് പോസ്റിലേക്കും അപേക്ഷിക്കുന്നവര്‍ വെവ്വേറെ ഫോറം പൂരിപ്പിച്ച് നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.keralahajcommittee.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.  

Permanent link to this article: http://pravasicorner.com/?p=1221

Copy Protected by Chetans WP-Copyprotect.