«

»

Print this Post

ഖത്തറിലും കൂട്ട ബലാല്‍സംഗം, അഞ്ചു ഇന്ത്യക്കാര്‍ പിടിയില്‍

 

1

 

ദോഹ: രാജ്യത്ത് അനധികൃതമായി ജോലി ചെയ്യുന്ന 32 കാരിയായ ഫിലിപ്പിനോ യുവതിയ കൂട്ട ബാലാല്‍സംഗം ചെയ്ത കേസില്‍ അഞ്ചു ഇന്ത്യക്കാര്‍ അറസ്റ്റിലായി. യുവതി ഷെയര്‍ ചെയ്തു താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ സി.ഐ.ഡി ഉദ്യോഗസ്ഥന്മാരെന്ന വ്യാജേന കയറി ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയത്.

മൂന്നാഴ്ച മുന്‍പാണ് സംഭവം നടന്നത്. സംഭവം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോഴാണ് യുവതി പോലീസില്‍ പരാതി നല്കിയത്. പ്രതികള്‍ അറസ്റ്റിലായ വിവരം ഫിലിപ്പൈന്‍സ് എംബസ്സി വൈസ്‌ കോണ്‍സില്‍ മെല്‍വിന്‍ മംഗുവേര സ്ഥിരീകരിച്ചു.

അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ചു കയറിയ ഇന്ത്യക്കാര്‍ യുവതിയുടെ താമസ രേഖകള്‍ പരിശോധിച്ചതിനു ശേഷം അനധികൃത താമസക്കാരിയാണ് എന്ന് വ്യക്തമായപ്പോഴാണ് ബാലാല്‍സംഗം ചെയ്തത്. 

യുവതി നല്‍കിയ വിവരണ പ്രകാരം പോലീസ്‌ പ്രതികളെ ഉടനെ വലയിലാക്കുകയായിരുന്നു. ബലാല്‍സംഗത്തിനു പുറമേ സി.ഐ.ഡി ഉദ്യോഗസ്ഥന്മാരായി ചമഞ്ഞതിനു ആള്‍ മാറാട്ടത്തിനും ബലാല്‍സംഗത്തിന് മുന്‍പായി യുവതിയെ ഉപദ്രവിച്ചതിനു കയ്യേറ്റത്തിനും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

യുവതിയുടെ കേസ് ഫിലിപ്പൈന്‍സ് എംബസ്സി നിരീക്ഷിക്കുമെന്നും യുവതിക്കാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും ഖത്തറിലെ ഫിലിപ്പൈന്‍സ് എംബസ്സി വ്യക്തമാക്കി. യുവതിക്ക് കൌണ്‍സിലിംഗിനു ആവശ്യമായ എല്ലാ സഹായങ്ങളും ഖത്തര്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു ഇതിനകം തന്നെ നല്‍കി കഴിഞ്ഞുവെന്നും എംബസ്സി പറഞ്ഞു. 

കേസിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനായി യുവതിക്ക് ഖത്തറില്‍ തന്നെ കഴിയാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുമെന്നും ജോലി നല്‍കുമെന്നും എംബസ്സി വ്യക്തമാക്കി. 

 

Permanent link to this article: http://pravasicorner.com/?p=12291

Copy Protected by Chetan's WP-Copyprotect.