«

»

Print this Post

മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ റഷീദിനെ നീക്കി, വിജയകുമാര്‍ പുതിയ പാസ്പോര്‍ട്ട് ഓഫീസര്‍

 

1

അബ്ദുള്‍ റഷീദ്‌

 

മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിലെ വിവാദ പാസ്പോര്‍ട്ട് ഓഫീസര്‍ കെ.അബ്ദുള്‍ റഷീദിന്‍റെ കാലാവധി അവസാനിക്കുന്നുവെന്നു കാണിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി.പകരം ഒറ്റപ്പാലം സ്വദേശിയായ വിജയകുമാറിനെ തല്‍സ്ഥാനത്തു നിയമിച്ചിട്ടുണ്ട്.മലപ്പുറത്ത്‌ പാസ്പോര്‍ട്ട് ഒഫീസറായിരുന്ന വിജയകുമാറിനെ നീക്കിയായിരുന്നു അബ്ദുള്‍ റഷീദിനെ പാസ്പോര്‍ട്ട് ഓഫീസറായി നിയമിച്ചത്. 

അഴിമതി കേസില്‍ സി.ബി.ഐ പ്രതിയാക്കിയതിനെ തുടര്‍ന്നാണ് അബ്ദുള്‍ റഷീദിനെ നീക്കിയത്. റദ്ദാക്കപ്പെട്ട നിരവധി പാസ്പോര്‍ട്ടുകള്‍ പുനസ്ഥാപിച്ചു നല്‍കിയതിലും കരിപ്പൂര്‍ വിമാന താവളം കേന്ദ്രീകരിച്ചുള്ള മനുഷ്യ കടത്തു കേസുകളിലും അബ്ദുള്‍ റഷീദിനെതിരെ ആരോപണമുയര്‍ന്നിരുന്നു.സംസ്ഥാന വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഗണ്‍മാനായിരുന്ന അബ്ദുള്‍ റഷീദിന്‍റെ നിയമനത്തില്‍ അപാകതകള്‍ ഉണ്ടെന്നു സംസ്ഥാന പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദനും ആരോപണം ഉന്നയിച്ചിരുന്നു. 

പരാതിയെ തുടര്‍ന്ന് അബ്ദുള്‍ റഷീദിന്റെ വീട്ടിലും ഓഫീസിലും സി.ബി.ഐ പരിശോധനകള്‍ നടത്തിയിരുന്നു. പരിശോധനയില്‍ നിരവധി തെളിവുകളും രണ്ടു ലക്ഷത്തോളം വരുന്ന അനധികൃത പണവും കണ്ടെടുത്തിരുന്നു. ഇതേ തുടര്‍ന്ന് അബ്ദുള്‍ റഷീദിന്റെ ബാങ്ക് അക്കൌണ്ടുകള്‍ സി.ബി.ഐ മരവിപ്പിച്ചിരുന്നു. 

കഴിഞ്ഞ ആഗസ്റ്റ് നാലിന് പാസ്‌പോര്‍ട്ട് ഓഫീസറുടെ ഡെപ്യൂട്ടേഷന്‍ കാലാവധിയില്‍ അബ്ദുള്‍ റഷീദ്‌ രണ്ട് വര്‍ഷം പൂര്‍ത്തിയായിരുന്നു. ഒരു വര്‍ഷം കൂടി ഡെപ്യൂട്ടേഷന്‍ നീട്ടി ലഭിക്കാന്‍ സംസ്ഥാന- കേന്ദ്ര മന്ത്രി തലത്തില്‍ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും അബ്ദുള്‍ റഷീദ് അഴിമതിക്കേസില്‍ പ്രതിയായതിനാല്‍ വിദേശകാര്യ മന്ത്രാലയം അപേക്ഷ നിരസിക്കുകയായിരുന്നു. 

 

Permanent link to this article: http://pravasicorner.com/?p=12293

Copy Protected by Chetan's WP-Copyprotect.