«

»

Print this Post

അമിത ഭാരമുള്ള സൗദി യുവാവ് മരിച്ചു

 

മാജിദ് അല്‍ ദോസാരി

 

സൗദി അറേബ്യ/ദമ്മാം: അമിത ഭാരത്തിന് ചികില്‍സയില്‍ ആയിരുന്ന സൗദി യുവാവ് മാജിദ് അല്‍ ദോസരി മരണപ്പെട്ടു. 380 കിലോ ആയിരുന്നു മാജിദിന്റെ ശരീര ഭാരം.

സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ദമ്മാം മെഡിക്കല്‍ ടവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. പ്രാഥമിക ചികില്‍സക്ക് ശേഷം വിദഗ്ദ ചികില്‍സക്കായി അമേരിക്കയിലെ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാനിരിക്കെയാണ് യുവാവിന് ന്യുമോണിയ ബാധിക്കുന്നത്. 

ഗുരുതരരാവസ്ഥയിലായ യുവാവിനെ ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ തലച്ചോറില്‍ രക്തം കട്ട പിടിച്ചതാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചത്. രോഗം കൂടിയതോടെ അമരിക്കയില്‍ നിന്നും എത്തിച്ച പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു മാജിദ് അല്‍ ദോസ്സരി.

 

Permanent link to this article: http://pravasicorner.com/?p=12354

Copy Protected by Chetan's WP-Copyprotect.