ഒമാനില്‍ കുടുംബ വിസക്ക് ശമ്പള പരിധി: പുതിയ വ്യവസ്ഥ ബാധകമാവുന്നത് പുതിയ അപേക്ഷകര്‍ക്ക് മാത്രം

0
2

 

1

 

ഒമാന്‍: വിദേശികള്‍ക്ക് കുടുംബത്തെ കൊണ്ട് വരുന്നതിനു കുറഞ്ഞത് 600 റിയാല്‍ ശമ്പളമുണ്ടായിരിക്കണമെന്ന പുതിയ മന്ത്രിസഭാ തീരുമാനം പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാവൂ എന്ന് റോയല്‍ ഒമാന്‍ പോലീസ്‌ വക്താവ് വ്യക്തമാക്കി.

നിലവില്‍ കുടുംബം കൂടെയുള്ളവര്‍ ഈ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വിദേശ ജനസംഖ്യ കുറയ്ക്കുന്ന നടപടികളുടെ ഭാഗമായിട്ടാണ് പുതിയ നിയന്ത്രണങ്ങള്‍ കുണ്ട് വരുന്നത്. കുടുംബ വിസക്കുള്ള ശമ്പള പരിധി മുന്‍പ് 200 റിയാല്‍ ആയിരുന്നു.

സ്വദേശികള്‍ക്ക് കൂടുതല്‍ ജോലി സാധ്യതകള്‍ ഉറപ്പു വരുത്തുന്നതിന്റെയും രാജ്യത്ത് കുറ്റകൃത്യങ്ങള്‍ കുരക്കുന്നതിന്റെയും ഭാഗമായി കുടുംബ വിസയില്‍ വന്നവരെ തൊഴില്‍ വിസകളിലേക്ക് മാറാന്‍ അനുവദിക്കില്ലെന്നും വക്താവ് പറഞ്ഞു.