«

»

Print this Post

കുവൈറ്റില്‍ നിന്നും ഇന്റര്‍പോള്‍ അറസ്റ്റ്‌ ചെയ്തു സൗദിയിലെത്തിച്ച മലയാളി യുവതിക്ക് ഒരു വര്‍ഷം തടവും 150 അടിയും ശിക്ഷ വിധിച്ചു

 

 

1

 

സൗദി അറേബ്യ/ദമ്മാം:കുവൈറ്റില്‍ നിന്നും ഇന്റര്‍പോള്‍ അറസ്റ്റ്‌ ചെയ്ത സൗദിയിലെത്തിച്ച തിരുവനന്തപുരം മഞ്ഞപ്പാറ കെ.പി ഹൌസില്‍ സഫീര്‍ ഖാന്റെ ഭാര്യ നുസൈഫ ബീവിക്ക് കോടതി ഒരു വര്‍ഷം തടവും 150 അടിയും ശിക്ഷയായി വിധിച്ചു.

ഇവര്‍ മുന്‍പ് ജോലിയെടുത്തിരുന്ന സൗദി ഭവനത്തില്‍ നിന്ന് പണവും സ്വര്‍ണ്ണവും മോഷണം പോയതുമായി സംബന്ധിച്ച് സ്പോണ്‍സര്‍ നല്‍കിയ പരാതിയില്‍ ജൂണ്‍ 12 ന് കുവൈറ്റ് സുപ്രീം കോടതി ഓഫീസില്‍ വെച്ചാണ് ഇന്റര്‍പോള്‍  അറസ്റ്റ്‌ രേഖപ്പെടുത്തിയത്. 2011 ലാണ് ദമ്മാമിലെ സ്വദേശിയുടെ ഭവനത്തില്‍ മോഷണം നടന്നത്.

സ്പോണ്‍സര്‍ അറിയാതെ രാജ്യത്ത് നിന്ന് ഒളിച്ചു പുറത്തേക്കു കടന്നു എന്ന കുറ്റത്തിനാണ് ശിക്ഷ ലഭിച്ചത്. പാസ്പോര്‍ട്ട് പുറത്തു നല്‍കി എക്സിറ്റ് വിസ പതിപ്പിക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തി. അതിനുള്ള ശിക്ഷയായാണ് ഒരു വര്‍ഷം തടവും 150 അടിയും വിധിച്ചത്. പണവും സ്വര്‍ണ്ണവും കവര്‍ന്നു എന്ന ഗുരുതരമായ ആരോപണം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ കടുത്ത ശിക്ഷയില്‍ നിന്ന് ഒഴിവായി. 

കുവൈറ്റിലെ ദാന ടാര്‍ഖലീ ട്രേഡിംഗ് കമ്പനിയുടെ ശുചീകരണ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു നുസൈഫ ബീവി. ഭര്‍ത്താവ്  സഫീര്‍ഖാനും ഇവിടെ തന്നെയാണ് ജോലി ചെയ്യുന്നത്. മുന്‍പ് മൂന്നു വര്‍ഷത്തോളം സൗദി അറേബ്യയിലെ ദാമ്മാമില്‍ ജോലി ചെയ്ത നുസൈഫ അവധിക്ക് വന്ന ശേഷം തിരികെ പോയിരുന്നില്ല. പിന്നീട് വിവാഹ ശേഷം ഭര്‍ത്താവ് അയച്ചു കൊടുത്ത വിസയില്‍ കുവൈറ്റിലേക്ക് പോകുകയായിരുന്നു.

സൗദിയില്‍ നിന്ന് അവധിക്കു പോയ നുസൈഫ തിരികെ വരാത്തതിലുള്ള ദേഷ്യം തീര്‍ക്കുകയാണ് സൗദി സ്വദേശി ചെയ്യുന്നതെന്നു നുസൈഫയുടെ റിയാദിലുള്ള സഹോദരന്‍ മുഹമ്മദ്‌ ആരോപിച്ചിരുന്നു. 

തന്റെ വീട്ടില്‍ തമിഴ്നാട്ടുകാരായ രണ്ടു വീട്ടു ജോലിക്കാര്‍ മോഷണം നടത്തിയെന്നും അവര്‍ക്ക് ആവശ്യമായ സഹായം നല്‍കിയതും വീടിന്റെ താക്കോല്‍ കൈമാറിയതും നുസൈഫയാനെന്നാണ് സ്പോണ്‍സറുടെ ആരോപണം.

 

Permanent link to this article: http://pravasicorner.com/?p=12420

Copy Protected by Chetan's WP-Copyprotect.