«

»

Print this Post

ജോയിന്റ് സ്റ്റോക്ക്‌ കമ്പനി ഖത്തറില്‍ – അറിയേണ്ടതെല്ലാം PART 1

 

1

 

 

ഖത്തര്‍ പൗരനായിരിക്കണം ഖത്തറില്‍ ഒരു കമ്പനിക്ക് രൂപം കൊടുക്കേണ്ടത് എന്നും അതിന്റെ ഹെഡ്‌ ക്വാര്‍ട്ടേഴ്സ് ഖത്തറില്‍ തന്നെ ആയിരിക്കണമെന്നും ഖത്തര്‍ കമ്പനി നിയമത്തില്‍  (The Commercial Companies Law, No.5 of 2002)  വ്യക്തമാക്കുന്നു.

രണ്ടോ അതിലധികമോ പേര്‍ കൂട്ടായി സ്ഥാപിക്കുന്ന കമ്പനിയാണ് ജോയിന്റ് സ്റ്റോക്ക്‌ കമ്പനി. ജോയിന്റ് സ്റ്റോക്ക്‌ കമ്പനിയിലെ എല്ലാ വ്യക്തികളും നിര്‍ബന്ധമായും വ്യക്തികളായിരിക്കണം.ആ കമ്പനിയുടെ ബാധ്യതകള്‍ക്ക് അവര്‍ കൂട്ടായി ബാധ്യതപ്പെടുകയും ചെയ്യും.

നിയമപ്രകാരം അനുവദിച്ചിട്ടുള്ള ഏതെങ്കിലും ഒരു ഘടനയില്‍ ആയിരിക്കണം കമ്പനിക്ക് രൂപം കൊടുക്കേണ്ടത്. ആ ഘടനയോടു സാമ്യമില്ലാത്ത ഏതൊരു കമ്പനിയും നിയമ പ്രാബല്യമില്ലാത്തതാണ്.അത് കൊണ്ട് തന്നെ അതില്‍ നിന്നുണ്ടാകുന്ന ബാധ്യതകള്‍ അതില്‍ ഒപ്പ് വെച്ചിരിക്കുന്ന വ്യക്തികള്‍ കൂട്ടായും വ്യക്തിപരമായും ഏറ്റെടുക്കേണ്ടി വരും.

ജോയിന്റ് സ്റ്റോക്ക്‌ കമ്പനിയുടെ പേരില്‍ അതിന്റെ പങ്കാളികളുടെ പേരും ഉള്‍ക്കൊണ്ടിരിക്കണം.ഒന്നോ അതിലധികമോ പങ്കാളികളുടെ പേര് മാത്രം ഉള്‍പ്പെടുത്തിയും കമ്പനിക്ക് പേര് നല്‍കാവുന്നതാണ്. അത്തരം അവസരങ്ങളില്‍ ‘and Partenrs’  എന്ന വിശേഷണം കൂടി അവസാനത്തില്‍ നല്‍കണം. ജോയിന്റ് സ്റ്റോക്ക്‌ കമ്പനി ആണെന്ന് വ്യക്തമാകുന്ന തരത്തിലുള്ള വാണിജ്യ നാമങ്ങളും ഇടാന്‍ അനുവാദം കമ്പനി നിയമം നല്‍കുന്നുണ്ട്.

ജോയിന്റ് സ്റ്റോക്ക്‌ കമ്പനിയുടെ കരാര്‍ നിര്‍ബന്ധമായും എഴുതപ്പെട്ടതായിരിക്കണം. അതിലെ പങ്കാളികള്‍ അതില്‍ ഒപ്പ് വെച്ചിരിക്കണം. കൂടാതെ കമ്പനിയുടെ പേര്, ലക്‌ഷ്യം, ഹെഡ്‌ ഓഫീസ്‌, ശാഖകള്‍ ഉണ്ടെങ്കില്‍ അത്, ഓരോ പങ്കാളിയുടെയും പേര്, തൊഴില്‍, പൗരത്വം, ജനന തിയ്യതി, താമസ സ്ഥലം എന്നിവയും അതില്‍ കാണിച്ചിരിക്കണം.

 

Permanent link to this article: http://pravasicorner.com/?p=12511

Copy Protected by Chetan's WP-Copyprotect.