«

»

Print this Post

ജോയിന്റ് സ്റ്റോക്ക്‌ കമ്പനി ഖത്തറില്‍ – അറിയേണ്ടതെല്ലാം PART 2

 

 

1

 

ജോയിന്റ് സ്റ്റോക്ക്‌ കമ്പനി ഖത്തറില്‍ – അറിയേണ്ടതെല്ലാം തുടരുന്നു…..

കമ്പനിയുടെ മൂലധനവും അതില്‍ കാണിച്ചിരിക്കണം. ഓരോ പങ്കാളികളുടെയും ഷെയറുകള്‍, അതിന്റെ രൂപം (റിയാലോ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തില്‍), തുക നല്‍കുന്ന രീതി, അവസാന തിയ്യതി, ഷെയറുകളുടെ മൂല്യം, കമ്പനി നിലവില്‍ വരുന്ന തിയ്യതി, കമ്പനിയുടെ മാനേജ്മെന്റിന്റെ രൂപം, കമ്പനിക്ക് വേണ്ടി ഒപ്പ് വെക്കാന്‍ അധികാരപ്പെടുത്തുന്നവരുടെ പേരുകള്‍, അവരുടെ അധികാരത്തിന്റെ പരിധികള്‍, കമ്പനിയുടെ സാമ്പത്തിക വര്‍ഷം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന തിയ്യതികള്‍, ലാഭവും നഷ്ടവും വിതരണം ചെയ്യുന്ന രീതികള്‍ എന്നിവ അതില്‍ ഉണ്ടായിരിക്കണം.പങ്കാളികള്‍ തമ്മില്‍ കമ്പനി മാനേജ് ചെയ്യുന്നതിനെ സംബന്ധിക്കുന്നതടക്കമുള്ള വിശദ വിവരങ്ങള്‍ അടങ്ങുന്ന പരസ്പര സമ്മതത്തോടു കൂടിയ എഴുതപ്പെട്ട രേഖ തയ്യാറാക്കണം. അതിന്റെ ഒരു കോപ്പി കമ്പനിയുടെ കരാറിനോട് കൂടി വെക്കണം.

മേല്‍ പറഞ്ഞ കരാറും അതിലെ എല്ലാ ഭേദഗതികളും കമ്മേഴ്ഷ്യല്‍ രജിസ്ട്രേഷനില്‍ കാണിച്ചിരിക്കണം.കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെയും അതിന്റെ എല്ലാ ഭേദഗതികളോടും കൂടിയുള്ള വിവരങ്ങള്‍ കമ്പനിയുടെ ചിലവില്‍ ഒരു പ്രാദേശിക ദിന പത്രത്തില്‍ പ്രസിദ്ധീകരിക്കണം.

കമ്പനി രൂപീകരണത്തിന് ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തീകരിക്കാതെ യാതൊരു വിധ ബിസിനസ് ഇടപാടുകളും നടത്താന്‍ പാടുള്ളതല്ല.

ഒരു ജോയിന്റ് സ്റ്റോക്ക്‌ കമ്പനിയിലെ പങ്കാളിക്ക് കമ്പനിയുടെ പേരില്‍ ഇടപാടുകള്‍ നടത്താവുന്നതാണ് കമ്പനി പാപ്പരായാല്‍ അത് എല്ലാ പങ്കാളികളും പാപ്പരാവുന്നത് പോലെ കണക്കാക്കപ്പെടുകയും ചെയ്യും.

ഒരു ജോയിന്റ് സ്റ്റോക്ക്‌ കമ്പനിയിലെ പങ്കാളികളുടെ ഷെയറുകള്‍ ചെക്ക് തുടങിയ പ്രമാണങ്ങളുടെ (Negotiable Instruments) അടിസ്ഥാനത്തില്‍ ആവാന്‍ പാടില്ല.  

ജോയിന്റ് സ്റ്റോക്ക്‌ കമ്പനിയിലെ മറ്റു പങ്കാളികളുടെ അംഗീകാരമില്ലാതെ ഷെയറുകള്‍ കൈമാറ്റം ചെയ്യാന്‍ പാടില്ല. കമ്പനിയുടെ കടക്കാര്‍ക്ക്‌ അതിലെ എല്ലാ പങ്കാളികളും കൂട്ടായി ബാധ്യതപ്പെടുന്നു.

ജോയിന്റ് സ്റ്റോക്ക്‌ കമ്പനിയുടെ പ്രവര്‍ത്തനങ്ങളോട് സാമ്യമുള്ള യാതൊരു പ്രവര്‍ത്തനത്തിനു വേണ്ടിയും മറ്റു പങ്കാളികളുടെ അനുവാദം ഇല്ലാതെ ഒരു പങ്കാളി തന്റെ അക്കൌണ്ട് ഉപയോഗിക്കാന്‍ പാടില്ല. തന്റെ കമ്പനിയോട് മത്സരിക്കുന്ന മറ്റു കമ്പനികളിലും മറ്റു പങ്കാളികളുടെ അനുവാദമില്ലാതെ പങ്കാളിയാകാനും പാടില്ല.

ഇതിനു വിരുദ്ധമായി ഏതെന്കിലും പങ്കാളി പ്രവര്‍ത്തിച്ചാല്‍ കമ്പനിക്ക് അയാളില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതാണ്. കൂടാതെ അയാള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെ അക്കൊണ്ടിലേക്ക് മാറ്റാനും സാധിക്കും.

ഒരു പങ്കാളി പുതിയതായി കമ്പനിയില്‍ ചേരുകയാണെന്കിലും കമ്പനിയുടെ കട ബാധ്യതകളില്‍ അയാള്‍ കൂട്ടായി പന്കാളിയാവുന്നതാണ്. അയാള്‍ കമ്പനിയില്‍ ചേര്‍ന്ന ദിവസത്തിന് മുന്‍പുള്ള ബാധ്യതകള്‍ക്കും അയാള്‍ ഉത്തരവാദിയാകും. അതിനു വിരുദ്ധമായ ഏതെന്കിലും കരാര്‍ പങ്കാളികള്‍ തമ്മില്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിനു നിയമ സാധുതയില്ല.

 

 

Permanent link to this article: http://pravasicorner.com/?p=12515

Copy Protected by Chetan's WP-Copyprotect.