«

»

Print this Post

ജോയിന്റ് സ്റ്റോക്ക്‌ കമ്പനി ഖത്തറില്‍ – അറിയേണ്ടതെല്ലാം PART 3

 

1

 

ജോയിന്റ് സ്റ്റോക്ക്‌ കമ്പനി ഖത്തറില്‍ – അറിയേണ്ടതെല്ലാം തുടരുന്നു…..

ഒരു പങ്കാളി കമ്പനിയിലെ അയാളുടെ ഷെയര്‍ വേണ്ടെന്നു വെക്കുകയാനെന്കിലും അത് അയാളുടെ ആ കമ്പനിയിലെ കടബാധ്യതയില്‍ നിന്നും മുക്തനാവാനുള്ള കാരണമാവുന്നില്ല. എന്നാല്‍ മറ്റുള്ള പങ്കാളികള്‍ അതിനു സമ്മതം നല്‍കുകയാണെങ്കില്‍ അയാള്‍ക്ക്‌ അത് സാധിക്കുന്നതാണ്.

ഒരു പങ്കാളി കമ്പനിയുടെ ഡയരക്ടര്‍ പദവിയിലുള്ള ആളല്ലെങ്കില്‍ അയാള്‍ക്ക്‌ കമ്പനിയുടെ ഭരണ കാര്യങ്ങളില്‍ ഇടപെടാനുള്ള അനുവാദമില്ല. എന്നാല്‍ കമ്പനിയുടെ ബിസിനസ്സിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിയാനും അതിലെ പരിശോധിക്കാനും അയാള്‍ക്ക്‌ അധികാരമുണ്ട്.

കമ്പനിയുടെ ഭരണം നടത്തേണ്ടത് അതിന്റെ പങ്കാളികള്‍ ആയിരിക്കണം. കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ പ്രകാരം അധികാരപ്പെടുത്തുന്ന പക്ഷം ഒന്നോ അതിലധികമോ പങ്കാളികള്‍ക്ക് ഭരണം നടത്താവുന്നതാണ്.ഇത് പ്രകാരം പന്കാളിയല്ലാത്ത ഒരു വ്യക്തിക്കോ കൂടുതല്‍ വ്യക്തികള്‍ക്കോ ഭരണം നടത്തുന്നതിന് അധികാരപ്പെടുതാവുന്നതുമാണ്.

കമ്പനിയിലെ പങ്കാളി മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ആളാണെങ്കില്‍ മറ്റുള്ള പങ്കാളികളുടെ കൂട്ടായ തീരുമാന പ്രകാരമോ അല്ലെങ്കില്‍ ഒരു കോടതി വിധിയോ മൂലമല്ലാതെ അയാളെ പദവിയില്‍ നിന്നും നീക്കാന്‍  പാടില്ല. ഈ പറഞ്ഞ നിബന്ധനകള്‍ക്ക് വിധേയമല്ലാതെ ഒരു ഡയറക്ടറെ നീക്കം ചെയ്‌താല്‍ അത് കമ്പനിയുടെ ഇല്ലാതാവലില്‍ അവസാനിക്കും. എന്നാല്‍ കമ്പനിയുടെ മോമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ മറിച്ചു പറഞ്ഞിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ പ്രസ്തുത ഡയരക്ടര്‍ കമ്പനിയിലെ പങ്കാളി ആയിരിക്കുകയും ഒരു സ്വതന്ത്ര കരാര്‍ ഒപ്പ് വെക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇത് ബാധകമല്ല. 

കമ്പനിയുടെ പങ്കാളി അല്ലാത്ത ഒരു ഡയരക്ടരെ പങ്കാളികളുടെ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തില്‍ പിരിച്ചു വിടാവുന്നതാണ്. അയാള്‍ കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍റെ അടിസ്ഥാനത്തില്‍ നിയമിതനായ ആളാണെങ്കിലും സ്വതന്ത്ര കരാറിന്റെ അടിസ്ഥാനത്തില്‍ നിയമിതനായ ആളാണെങ്കിലും അയാളെ പിരിച്ചു വിടുന്നത് കമ്പനിയുടെ നില നില്‍പ്പിനെ ബാധിക്കില്ല.

തന്റെ കടമ നിര്‍വഹിക്കുമ്പോള്‍ തെറ്റായ തീരുമാനം എടുത്തത്‌ മൂലം കമ്പനിക്കുണ്ടാകുന്ന ഏതൊരു നഷ്ടത്തിനും കമ്പനിയുടെ ഡയരക്ടര്‍ ഉത്തരവാദിയാണ്. കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന് എതിരായി അല്ലെങ്കില്‍ അത് ലംഘിച്ചു കൊണ്ട് ചെയ്ത പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന നഷ്ടത്തിനും അയാള്‍ ഉത്തരവാദിയാണ്.

ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും അവസാനത്തില്‍ കമ്പനിയുടെ ലാഭവും നഷ്ടവും, ഓരോ പന്കാളിയുടെയും ഷെയറുകള്‍ എന്നിവ ബഡ്ജറ്റില്‍ നിന്നും തീരുമാനിക്കേണ്ടാതാണ്. കമ്പനിയുടെ വാര്‍ഷിക സ്റ്റേറ്റ്മെന്റ്സ് (Annual Statements of Accounts) അംഗീകരിച്ചു കഴിഞ്ഞാല്‍ ഒരു പങ്കാളിക്ക് തന്റെ ഷെയര്‍ ആവശ്യപ്പെടാവുന്നതുമാണ്.  

 

Permanent link to this article: http://pravasicorner.com/?p=12516

Copy Protected by Chetan's WP-Copyprotect.