«

»

Print this Post

ഒമാനില്‍ പാക്കിസ്ഥാന്‍ സംഘം തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയ മലയാളിയെ ഒമാന്‍ പോലീസ്‌ രക്ഷപ്പെടുത്തി

 

1

ഹനീഫ

 

ഒമാന്‍/മസ്കറ്റ്‌: വന്‍തുക മോചനദ്രവ്യം ആവശ്യപ്പെട്ടു പാക്കിസ്ഥാന്‍ പൗരന്മാര്‍ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി വെച്ചിരുന്ന കന്നബ്ര പള്ളിതെരുവ് മന്നാടി വീട്ടില്‍ യൂസഫിന്റെ മകന്‍ മുഹമ്മദ്‌ മുസ്തഫയെ (30) റോയല്‍ ഒമാന്‍ പോലീസ്‌ മോചിപ്പിച്ചു.

സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി.കൂടുതല്‍ ആളുകള്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കരുതുന്നു. കൂടുതല്‍ പേരുടെ അറസ്റ്റുകള്‍ ഉടനെ ഉണ്ടാവുമെന്ന് റോയല്‍ ഒമാന്‍ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് രാവിലെ മൂന്നു മണിയോടെയാണ് ഹനീഫയെ രക്ഷപ്പെടുത്തുന്നതിന് വേദി പ്രത്യേകം രൂപീകരിച്ച റോയല്‍ ഒമാന്‍ പോലീസിന്റെ പ്രത്യേക സംഘം ഒരു ഫാമില്‍ ബന്ധനസ്ഥനാക്കി വെച്ചിരുന്ന ഹനീഫയെ രക്ഷപ്പെടുത്തിയത്.

മുഖംമൂടി ധരിച്ച മൂന്നു പേരുടെ സംഘം ബുധനാഴ്ചയാണ് ഹനീഫയെ സൊഹാറില്‍ നിന്നും തട്ടിക്കൊണ്ടു പോയത്. പിന്നീട് നാട്ടിലെ ഹനീഫയെ കുടുംബത്തെ വിളിച്ചു അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. 48 മണിക്കൂറുകള്‍ക്കുള്ളില്‍ പണം എത്തിക്കണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം.അല്ലെങ്കില്‍ ഹനീഫയെ കൊലപ്പെടുത്തുമെന്നും അറിയിച്ചു. ഇന്റര്‍നെറ്റ് ഫോണിലൂടെയായിരുന്നു സംഘം കുടുംബവുമായി ബന്ധപ്പെട്ടിരുന്നത്.

സംഘം ആവശ്യപ്പെട്ട പ്രകാരം ആദ്യ തുകയായി 50,000  രൂപ പാക്കിസ്ഥാനിലെ ഒരു വ്യക്തിയുടെ പേരിലേക്ക് വെസ്റ്റേണ്‍ യൂണിയന്‍ വഴി ഹനീഫയുടെ കുടുംബം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കിയിരുന്നു.

ഹനീഫയെ കാണാതായതോടെ റോയല്‍ ഒമാന്‍ പോലീസ്‌ സി.ഐ.ഡി വിഭാഗം, സൈന്യത്തിലെ പരിശീലനം ലഭിച്ചവര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം തുടങ്ങിയിരുന്നു. 

 

Permanent link to this article: http://pravasicorner.com/?p=12703

Copy Protected by Chetans WP-Copyprotect.