നവയുഗം സൗദി ദേശീയ ദിനം ആഘോഷിച്ചു

0
1

 

1
നവയുഗത്തിന്റെ ദേശീയ ദിന ആഘോഷത്തില്‍ പങ്കെടുത്ത കുട്ടികള്‍

 

ദമ്മാം: ദമ്മാമിലെ നവയുഗം സാംസ്കാരിക വേദി സൗദി ദേശീയ ദിനം ആഘോഷിച്ചു. പോറ്റമ്മയുടെ പുരോഗതിയില്‍ പ്രവാസികളായ എല്ലാവര്‍ക്കും ഇനിയും ഒരുപാട് സംഭാവനകള്‍ ചെയ്യാന്‍ കഴിയട്ടെ എന്നും നവയുഗം ആശംസിച്ചു. 

സൗദിയിലെ ഇന്ത്യക്കാരടക്കമുള്ള എല്ലാ പ്രവാസികള്‍ക്കും സൗദി ഭരണകൂടം ചെയ്യുന്ന എല്ലാ സഹായങ്ങളും മാതൃകാപരമാണ്.നിതാഖാത്‌ പരിഷ്കാരങ്ങളില്‍ ആശങ്കയിലായിരുന്ന പ്രവാസി സമൂഹത്തിനു സമാനതകളില്ലാത്ത ഇളവുകളും സഹായങ്ങളും നല്‍കുകയും ഇളവുകളുടെ കാലാവധി നീട്ടി നല്‍കുകയും ചെയ്തതിലൂടെ വലിയ കാരുണ്യ വര്‍ഷമാണ് സൗദി ഭരണ കൂടം നല്‍കിയത്.   

ഫര്‍ഹാന പര്‍വീണ്‍, ആര്‍ദ്ര ഉണ്ണി, റൈഹാന ഹനീഫ, ഫാത്തിമ റിയാസ്‌ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച സൗദി ദേശീയ ഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. സൗദിയുടെ ചരിത്രവും, ആഘോഷങ്ങളെ കുറിച്ചും, പ്രത്യേകതകളെ കുറിച്ചും ഖദീജ ഹബീബ്‌ സംസാരിച്ചു. 

സിനി റിയാസ്‌, ഷബന കമാല്‍, ലൈല ജലാല്‍, ലീന ഷാജി, അഞ്ചു നിരാസ്‌, മീനു അരുണ്‍, റീജ ഹനീഫ, സുജ റോയ്‌, ലീന ഉണ്ണി, ഷീബ, ഷെഹന ജലാല്‍, അക്ബര്‍ അജിത്‌, എസ്.ആര്‍.ഷാജി, അരുണ്‍ ചാത്തന്നൂര്‍, ഉണ്ണി പൂചെടിയില്‍, സാജന്‍ കണിയാപുരം, റോയ്‌ വര്‍ഗീസ്, റിയാസ്‌ ഇസ്മായില്‍, ഷാജി മതിലകം, നവാസ്‌ ചാന്നാങ്കര, അജിത്‌ ഇബ്രാഹിം, കെ.ആര്‍.അജിത്‌, മെഹബൂബ്‌ കോന്നി, അബ്ദുല്‍ വാഹിദ്‌, അജയ്‌ ഷാജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.