ഖത്തറിനെ തുറന്ന ജയിലെന്ന് വിശേഷിപ്പിച്ച നേപ്പാള്‍ അംബാസഡറെ തിരിച്ചു വിളിച്ചു

0
1

 

 

1
മായാകുമാരി ശര്‍മ

 

ഖത്തര്‍/കാത്മണ്ഡു: ഖത്തറിനെ തുറന്ന ജയിലെന്ന് വിശേഷിപ്പിച്ചു വിവാദത്തിലായ നേപ്പാള്‍ അംബാസഡര്‍ മായാകുമാരി ശര്‍മയെ ഖത്തറിന്റെ പരാതിയെ തുടര്‍ന്ന് നേപ്പാള്‍ തിരിച്ചു വിളിച്ചു.

ആറു മാസം മുന്‍പാണ് മായാകുമാരി ബി.ബി.സി വാര്‍ത്താ ചാനലിനോട് വിവാദപരമായ ഈ പ്രസ്ഥാവന നടത്തിയത്.  എന്നാല്‍ 2022 ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ മല്‍സരങ്ങള്‍ക്ക് വേണ്ടി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മരണപ്പെട്ട നേപ്പാള്‍  തൊഴിലാളികളെ സംബന്ധിച്ച് ഗാര്‍ഡിയന്‍ ദിനപത്രം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കൊണ്ട് വ്യാഴാഴ്ച പ്രസിദ്ധീകരിച്ചതോടെ ഖത്തര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

ആയിരക്കണക്കിന് നേപ്പാള്‍ സ്വദേശികള്‍ ഖത്തറിലെ ജയിലുകളില്‍ ഉണ്ടെന്നും മറ്റു തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഖത്തര്‍ തുറന്ന ജയിലാണെന്നുമുള്ള പരാമര്‍ശമാണ് വിവാദമായത്.

മായാകുമാരി നയതന്ത്ര പ്രതിനിധി എന്ന നിലയില്‍ പാലിക്കേണ്ട അന്താരാഷ്ട്രാ നയതന്ത്ര മര്യാദകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് തിരിച്ചു വിളിക്കുന്നതെന്ന് നേപ്പാള്‍ വാര്‍ത്താ വിനിമയ മന്ത്രി മാധവ്‌ പോട്ടാല്‍ വ്യക്തമാക്കി. കഴിഞ്ഞ മാവോയിസ്റ്റ്‌ സര്‍ക്കാരാണ് മായാകുമാരിയെ നിയമിച്ചത്.