«

»

Print this Post

കുവൈറ്റ് മറിന മാളിലെ കൊലപാതകം: മൂന്നു പേര്‍ പിടിയില്‍

 

1

 

കുവൈറ്റ്‌/ കുവൈറ്റ്‌ സിറ്റി: സാല്‍മിയയിലെ പ്രശസ്തമായ മറിന മാളില്‍ ആളുകള്‍ നോക്കി നില്‍ക്കെ ഇരുപതുകാരനായ സ്വദേശി പൗരന്‍ കുത്തേറ്റു മരിച്ചതുമായി ബന്ധപ്പെട്ടു മൂന്നു പേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. ഒരു കുവൈറ്റ് പൗരനും രണ്ടു ബിദൂനികളുമാണ് പിടിയിലായത്.

കുവൈറ്റ്‌ പൗരനായ സഅദു അലി ഫരാജ്‌, ബിദൂനികളായ സഅദു തുവിനി ഖാതിം, മുബാറക്‌ മുഹസിന്‍ എന്നിവരാണ് പിടിയിലായത്. 

സംഭവുമായി ബന്ധപ്പെട്ടു ഒരു പലസ്തീന്‍ പൗരനെ പോലീസ്‌ സംഭവ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ അയാള്‍ക്ക് സംഭവുമായി ബന്ധമില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് മാളിലെ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും കൊലപാതക ദൃശ്യം കാമറയില്‍ പതിഞ്ഞിരുന്നില്ല.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ സംഭവത്തിനിടയില്‍ പ്രതികളില്‍ ഒരാളുടെ കയ്യിന് പരിക്കേറ്റിരുന്നു എന്ന വിവരം ലഭിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്. ഇത് സംബന്ധിച്ച് ദൃസ്സാക്ഷികളില്‍ നിന്നും വിവരം ലഭിച്ച പോലീസ്‌ കയ്യിന് പരിക്കേറ്റു ആരെങ്കിലും ചികില്‍സക്ക് വരികയാണെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിലെ കണ്ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന സന്ദേശം എല്ലാ ആശുപത്രികളിലേക്കും കൈമാറി.

കൈക്ക് പരിക്കേറ്റയാള്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികില്‍സ തേടി എത്തിയപ്പോള്‍ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പരിക്കേറ്റയാള്‍ ബിദൂനി സംഭവത്തില്‍ പങ്കാളിയാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.  

പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ രണ്ടു സുഹൃത്തുക്കളും കൂടി കൃത്യത്തില്‍ പങ്കാളിയാണെന്ന് ഇയാള വെളിപ്പെടുത്തി. തുടര്‍ന്ന് രണ്ടു കുവൈറ്റിപൗരന്‍മാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

നിസാരമായ കാര്യത്തിനാണ് തര്‍ക്കമുണ്ടായതെന്നു പോലീസ്‌ വ്യക്തമാക്കി.  പ്രതികള്‍ക്ക് കൊല്ലപ്പെട്ടയാളുമായി മുന്‍പരിചയം ഉണ്ടായിരുന്നില്ല. 

 

Permanent link to this article: http://pravasicorner.com/?p=12803

Copy Protected by Chetan's WP-Copyprotect.