ജുബൈല്‍ നവയുഗം വെളിയം ഭാര്‍ഗവന്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

0
1

 

1

 

സൗദി അറേബ്യ/ജുബൈല്‍: സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായിരുന്ന സി.പി.ഐ നേതാവ് വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ അനുശോചനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് നവയുഗം സാംസ്കാരിക വേദി ജുബൈല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെളിയം അനുസ്മരണം സംഘടിപ്പിച്ചു.

ജുബൈലിലെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. നവയുഗം സാംസ്കാരിക വേദി ജുബൈല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്‌ ലിസാന്‍ അദ്ധ്യക്ഷനായിരുന്നു. രക്ഷാധികാരി ടി.എ. തങ്ങള്‍ വെളിയം ഭാര്‍ഗവന്റെ ജീവിത രേഖ അവതരിപ്പിച്ചു.

എന്നും ശരിയുടെ ഭാഗത്ത്‌ നിന്ന ആദര്‍ശ ശുദ്ധിയുള്ള ഒരു നേതാവിനെയാണ് വെളിയം ഭാര്‍ഗവന്റെ നിര്യാണത്തിലൂടെ നാടിനു നഷ്ടമായത് എന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു നാടിനും ജനങ്ങള്‍ക്കും വേണ്ടി വെളിയം ഭാര്‍ഗവന്‍ നടത്തിയ നിരവധി പോരാട്ടങ്ങള്‍ എന്നും ജനമനസ്സുകളില്‍ ഉണ്ടാകുമെന്നും ജീവിത രേഖ വതരിപ്പിച്ചു കൊണ്ട് ടി.എ. തങ്ങള്‍ പറഞ്ഞു.

ഉമേഷ കളരിക്കല്‍ (നവോദയ), റിയാസ്‌ ഇസ്മായില്‍ (നവയുഗം, ദമ്മാം), യു.എ. റഹിം (കെ.എം.സി.സി), ഇബ്രാഹിം കുട്ടി (ജി.എം.എ), സുധന്‍ കൊട്ടറ, അഷറഫ്‌ കൊടുങ്ങല്ലൂര്‍, ബിജു മലയില്‍, വി.എ. ബഷീര്‍, പുഷ്പകുമാര്‍ (നവയുഗം-ജുബൈല്‍), രാജീവ്‌ ചവറ (നവയുഗം-അല ഹസ്സ) എന്നിവര്‍ വെളിയം ഭാര്‍ഗവനെ അനുസ്മരിച്ചു സംസാരിച്ചു.