«

»

Print this Post

സൗദി യുവാവ് തട്ടിക്കൊണ്ടു പോയ ബാലികയെ പോലീസ്‌ രക്ഷപ്പെടുത്തി

 

 

1

വജ് ദാന്‍ അല്‍ സലാമി

 

സൗദി അറേബ്യ/ജിദ്ദ: ജിദ്ദയില്‍ നിന്നും സ്വദേശി യുവാവ് തട്ടിക്കൊണ്ട് പോയ ബാലികയെ സുരക്ഷാ ഭടന്മാര്‍ രക്ഷപ്പെടുത്തി. ജിദ്ദയിലെ അല്‍ ഹസറത് ഡിസ്ട്രിക് റ്റില്‍ നിന്നാണ് എട്ടു വയസ്സുകാരിയായ വജ് ദാന്‍ അല്‍ സലാമിയെ 27 കാരനായ സൗദി യുവാവ് തട്ടി കൊണ്ട് പോയത്.

പിതാവിനോടൊപ്പം കാറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന വജദാനെ പിതാവ് കാറില്‍ ഇരുത്തി ഷോപ്പിലേക്ക് പോയ സമയത്താണ്  യുവാവ് തട്ടിക്കൊണ്ട് പോയത്. കാറിന്റെ എന്‍ജിന്‍ ഓഫാക്കാതിരുന്നത് തട്ടിക്കൊണ്ടു പോകല്‍ എളുപ്പമാക്കി.

ചൊവാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പിതാവ് ഉടന്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രതിക്കായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടു പിടിക്കാനായില്ല. പിന്നീട് ജിദ്ദയുടെ കിഴക്ക് ഭാഗത്ത്‌ അല്‍ ഹസരത് ഡിസ്ട്രിക് റ്റില്‍  അല്‍ ബരാക്‌ പെട്രോള്‍ പമ്പില്‍ വെച്ച് വാഹനം കണ്ടത് ജീവനക്കാര്‍ പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. 

പോലീസ്‌ തിരിച്ചറിഞ്ഞുവെന്നു മനസ്സിലാക്കി കാറുമായി കടന്നു കളഞ്ഞ പ്രതിയെ പോലീസ്‌ പിന്തുടര്‍ന്ന് പിടി കൂടുകയായിരുന്നു.ഇതിനിടെ കാര്‍ പോലീസ്‌ വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്തു. കാര്‍ പോലീസ്‌ വളഞ്ഞതോടെ ബാലികയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബന്ദിയാക്കി രക്ഷപ്പെടാനും യുവാവ് ശ്രമിച്ചു.ഒടുവില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്തു പോലീസ്‌ ബാലികയെ രക്ഷപ്പെടുത്തുകയായിരുന്നു.

ബാലികയെ പിന്നീട് മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കി. പരിശോധനയില്‍ പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായതായി പോലീസ്‌ അറിയിച്ചു. കുട്ടികളെ തനിച്ചാക്കി വാഹനങ്ങളില്‍ ഇരുത്തി പോകുന്നവര്‍ക്കും വാഹനത്തിന്റെ എന്‍ജിന്‍ ഒഫാക്കാതെ പുറത്തിറങ്ങി പോകുന്നവര്‍ക്കും ഇതൊരു മുന്നറിയിപ്പാവണമെന്നു പോലീസ്‌ പറഞ്ഞു. 

 

Permanent link to this article: http://pravasicorner.com/?p=12900

Copy Protected by Chetans WP-Copyprotect.