«

»

Print this Post

കുവൈറ്റില്‍ വ്യാജമദ്യ ഫാക്റ്ററി കണ്ടെത്തി,രണ്ടു ഇന്ത്യക്കാരും നാല് സ്ത്രീകളുമടക്കം ആറു പേര്‍ അറസ്റ്റില്‍

 

1

പോലീസ്‌ പിടിയിലായ നാല് ഏഷ്യന്‍ വനിതകളും രണ്ടു ഇന്ത്യക്കാരും

 

കുവൈറ്റ്: ഹവല്ലിയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ ഫാക്ടറി പോലീസ്‌ കണ്ടെത്തി. നാല് സ്ത്രീകളും രണ്ടു പുരുഷന്മാരുമടക്കം ആറു പേര്‍ പിടിയിലായി.

ഹവല്ലിയിലെ ഒരു വീടിനു സമീപം സംശയാസ്പദമായ രീതിയില്‍ നടന്നു പോയിരുന്ന ഇന്ത്യക്കാരനെ പോലീസ്‌ നിരീക്ഷിച്ചിരുന്നു. പോലീസ്‌ തന്നെ പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയ ഇന്ത്യക്കാരന്‍ രക്ഷപ്പെടുന്നതിന് വേണ്ടി അടുത്തുള്ള വീട്ടിലേക്കു ഓടിക്കയറുകയായിരുന്നു.  

പിന്തുടര്‍ന്ന പോലീസ്‌ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വീട് കണ്ടു പിടിച്ചു അകത്തു പ്രവേശിച്ചപ്പോഴാണ് പ്രസ്തുത കെട്ടിടം മുഴുവനായി മദ്യ നിര്‍മ്മാണ ശാലയായി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.   

വീടിനകത്ത് നിന്ന് 1244 കുപ്പി വ്യാജമദ്യം പോലീസ്‌ കണ്ടെടുത്തു. 142 കാനുകളിലായി നിര്‍മ്മാണം പൂര്‍ത്തിയായ മദ്യവും 87 കാനുകളിലായി പകുതി പുളിപ്പിച്ച മദ്യവും പോലീസ്‌ കണ്ടെടുത്തു.

വീടിനകത്ത് നിന്ന് മറ്റൊരു പുരുഷനെയും നാല് സ്ത്രീകളെയും പോലീസ്‌ അറസ്റ്റ്‌ ചെയ്തു. മദ്യം വാറ്റുന്നതിനു വേണ്ടി ഉപയോഗിച്ചിരുന്ന 16 ഗ്യാസ്‌ സിലിണ്ടറുകളും പോലീസ്‌ പിടിച്ചെടുത്തു.

 

Permanent link to this article: http://pravasicorner.com/?p=12917

Copy Protected by Chetan's WP-Copyprotect.