അബൂദബി ഇന്ത്യന്‍ ഇസ്ലാഹി സ്കൂള്‍ അടച്ചു പൂട്ടേണ്ടി വരില്ല

 

1
അബൂദബി എജ്യുക്കേഷണല്‍ കൗണ്‍സില്‍ അടച്ചു പൂട്ടാന്‍ നോട്റെസ്‌ പതിച്ച നോട്ടീസിന് സമീപം വിദ്യാര്‍ത്ഥിനികള്‍

 

യു.എ.ഇ/അബുദബി: വില്ല സ്കൂളുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അബൂദബി എജുക്കേഷന്‍ കൗണ്‍സില്‍ (അഡെക്) അടച്ചു പൂട്ടാന്‍ നോട്ടീസ്‌ നല്‍കിയ ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂളിനും ലിറ്റില്‍ ഫ്ളവര്‍ സ്കൂളിനും മൂന്നു വര്‍ഷം കൂടി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുങ്ങുന്നു.

അടുത്ത വര്‍ഷം മുതല്‍ ഇന്ത്യന്‍ ഇസ്ലാഹി സ്കൂളിലേയും ലിറ്റിൽ ഫ്ലവർ സ്കൂളിലേയും എല്ലാ കുട്ടികളെയും അധ്യാപകരെയും അബൂദബി എജുക്കേഷന്‍ കൗണ്‍സിലിന്റെ കീഴിലെ സര്‍ക്കാര്‍ സ്കൂളിലേക്ക് മാറ്റാനും മൂന്ന് വര്‍ഷം പ്രവര്‍ത്തനം തുടരാനുമാണ് തീരുമാനിച്ചിട്ടുള്ളത്. കുട്ടികളുടെ ഭാവിയെ കരുതിയും ഇന്ത്യന്‍ എംബസ്സിയുടെ ഫലപ്രദമായ ഇടപെടല്‍ മൂലവുമാണ് അബൂദബി എജുക്കേഷന്‍ കൗണ്‍സില്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്.  

മൂന്നു വര്‍ഷം ഈ സ്കൂളില്‍ പ്രവര്‍ത്തിക്കാന്‍ സൗകര്യം നല്‍കും. അതിനിടയില്‍ സ്കൂളുകള്‍ക്കായി ഒരുക്കിയിട്ടുള്ള പ്രത്യേക സോണില്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിച്ച്‌ അങ്ങോട്ട്‌ മാറണം. ഇതിനിടക്ക്‌ ഫീസ്‌ വര്‍ദ്ധിപ്പിക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

വില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ച് സ്കൂളുകള്‍ക്കായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കണമെന്ന് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ തീരുമാനമാണ്. സ്കൂളുകള്‍ക് വേണ്ടിയല്ലാതെ നിര്‍മ്മിച്ചിട്ടുള്ള വില്ലകള്‍ കുട്ടികളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന് മനസ്സിലാക്കി 2009 ല്‍ തന്നെ ഇത്തരം സ്കൂളുകളുടെപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അബൂദബി എജുക്കേഷന്‍ കൗണ്‍സില്‍ നടപടികള്‍ തുടങ്ങിയിരുന്നു. 2013 – 2014 അധ്യയന വര്‍ഷത്തോടെ ഇത്തരം സ്കൂളുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും അബൂദബി എജുക്കേഷന്‍ കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

You may have missed

Copy Protected by Chetan's WP-Copyprotect.