യു.എ.ഇ ഹെല്‍പ്‌ലൈന്‍: വാഗ്ദാനം ചെയ്ത ശമ്പളമില്ല, നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമോ?

0
1

 

UAE LEGAL HELPLINE

 

എന്റെ അടുത്ത ബന്ധുവിന് വേണ്ടിയാണ് ഈ കത്ത് എഴുതുന്നത്‌. ഇവിടെ എത്തിയപ്പോള്‍ നാട്ടില്‍ നിന്നും ട്രാവല്‍ ഏജന്‍സി വാഗ്ദാനം ചെയ്ത ശമ്പളം തരാന്‍ തൊഴിലുടമ തയ്യാറാവുന്നില്ല. അതിനാല്‍ തിരിച്ചു പോകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. വിസ നടപടികള്‍ തുടങ്ങുന്നതിനു മുന്‍പ് അയാള്‍ക്ക്‌ തിരിച്ചു പോകാനുള്ള എന്‍ട്രി പെര്‍മിറ്റ് ലഭിക്കുമോ ? ജോബി ജോസഫ്‌, ഷാര്‍ജ.             

എപ്പോഴാണ് നിങ്ങളുടെ ബന്ധു യു.എ.ഇ യിലേക്ക് എത്തിയതെന്ന് നിങ്ങളുടെ കത്തില്‍ നിന്നും വ്യക്തമല്ല. തൊഴില്‍ വിസയിലാണോ, സന്ദര്‍ശന വിസയിലാണോ വന്നിട്ടുള്ളത് എന്നും വ്യക്തമല്ല.

കത്തില്‍ നിന്നും അയാള്‍ ഷാര്‍ജയില്‍ എത്തിയത് തൊഴില്‍ വിസയില്‍ ആണെന്നും ഇത് വരെ ലേബര്‍ കാര്‍ഡിനുള്ള നടപടികള്‍ തുടങ്ങുയിട്ടില്ല എന്നും ഊഹിക്കുന്നു.

അദ്ദേഹത്തിന് രണ്ടു വിധത്തില്‍ നാട്ടിലേക്ക് മടങ്ങാവുന്നതാണ്. അയാള്‍ കമ്പനിയില്‍ ചേര്‍ന്ന് കഴിഞ്ഞിട്ടുണ്ടെങ്കില്‍, അതായത് തൊഴില്‍ കരാര്‍ ഒപ്പിട്ടു ജോലി തുടങ്ങി എങ്കില്‍ ഇമെയിലിലൂടെയോ ഫാക്സ് ആയോ രാജി കത്ത് കമ്പനിക്ക് അയച്ചു കൊടുക്കാവുനതാണ്.  

അയാള്‍ കമ്പനിയില്‍ ജോലി തുടങ്ങിയിട്ടില്ല എങ്കില്‍ തന്റെ വിസ റദ്ദാക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് കമ്പനിക്ക് കത്ത് നല്‍കാവുന്നതാണ്. അതിനു തക്കതായ കാരണവും കത്തില്‍ വ്യക്തമാക്കിയിരിക്കണം.   

1
അഡ്വ.മായ ബിജു, പ്രവാസി കോര്‍ണര്‍ ഡോട്ട് കോം, യു.എ.ഇ

കമ്പനി വിസ റദ്ദാക്കിയാല്‍ അയാള്‍ക്ക്‌ നാട്ടിലേക്ക് മടങ്ങി പോകാവുന്നതാണ്.           

ഏതെങ്കിലും കാരണവശാല്‍ കമ്പനി അയാളുടെ വിസ റദ്ദാക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ അയാള്‍ക്ക്‌ വിസ റദ്ദാക്കി കിട്ടുന്നതിനു വേണ്ടി തൊഴില്‍ മന്ത്രാലയത്തെ സമീപിക്കാവുന്നതാണ്.

ഇത്തരത്തില്‍ പോകുകയാണെങ്കില്‍ കമ്പനി അയാള്‍ക്കെതിരെ ഒളിച്ചോടിയതായി പരാതി നല്‍കുന്നതില്‍ നിന്നും രക്ഷപ്പെടാവുന്നതാണ്.

ഈ രീതിയില്‍ വിസ റദ്ദാക്കുന്നതായിരിക്കും സുരക്ഷിതം.