സൗദിയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടു. ഈദുല്‍ അദുഹാ 15 ന്

 

1

 

സൗദി അറേബ്യ/റിയാദ്‌: സൗദിയില്‍ ഇന്ന് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി സൗദി നാഷണല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആയതിനാല്‍ ഹജ്ജ് കര്‍മങ്ങള്‍ ഈ മാസം പതിമൂന്നിന് ആരംഭിക്കുമെന്ന് സൗദി സുപ്രീം ജുഡീഷ്യല്‍ കൌണ്‍സില്‍ പ്രഖ്യാപിച്ചു.

ഈ മാസം പതിനാലിന് ആയിരിക്കും അറഫാ സംഗമം. പതിനഞ്ചിനായിരിക്കും ഈദുല്‍ അദുഹാ.

ഇന്ന് വൈകീട്ട് മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം ജുഡീഷ്യല്‍ കൌണ്‍സില്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. 

 

You may have missed

Copy Protected by Chetan's WP-Copyprotect.