«

»

Print this Post

യു.എ.ഇ യില്‍ നിന്ന് വാങ്ങുന്ന ഫ്ലാറ്റ്‌ ടി.വി നികുതിയില്ലാതെ അതേ വിലക്ക് നാട്ടില്‍ എത്തിച്ചു തരുമെന്നു കമ്പനിയുടെ വാഗ്ദാനം

 

l

 

യു.എ.ഇ/ദുബായ്: ഫ്ലാറ്റ്‌ ടി.വി കള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതി മറി കടക്കാന്‍ പുതിയ പദ്ധതിയുമായി വീഡിയോകോണ്‍ കമ്പനി രംഗത്ത്‌.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ.ടിഇലക്ട്രോണിക്‌സ്‌കമ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെ വിപണനമേളയായ ജിറ്റക്‌സ് ഷോപ്പര്‍ ഷോപ്പര്‍ മേളയില്‍ നിന്നും എല്‍.ഇ.ഡി ടീവികള്‍ യു.എ.ഇ യിലെ വിലക്ക് വാങ്ങുമ്പോള്‍ അതേ വിലക്ക് തന്നെ നാട്ടില്‍ ഈ ടിവി എത്തിച്ചു തരുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

ഈ രീതിയില്‍ യു.എ.ഇ യിലെ വിലക്ക് വലിയ ഫ്ലാറ്റ്‌ ടിവി വാങ്ങി അത് ആ വിലക്ക് തന്നെ നാട്ടില്‍ നല്‍കുമ്പോള്‍ കഴിഞ്ഞ ഒഗസ്റ്റ് മാസം മുതല്‍ സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ 36 ശതമാനം നികുതിയിനത്തില്‍ 8000 രൂപയില്‍ അധികം ലാഭിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

32 ഇഞ്ച്‌  എല്‍.ഇ.ഡി ടിവി 799 ദിര്‍ഹം മാത്രമേ വിലയുണ്ടാകൂ എന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. 50 ഇഞ്ച്‌ എല്‍.ഇ.ഡി ടിവിക്ക് 2599 ദിര്‍ഹം മാത്രമേ ഉള്ളൂ എന്നും കമ്പനി വ്യക്തമാക്കുന്നു

 

Permanent link to this article: http://pravasicorner.com/?p=13011

Copy Protected by Chetan's WP-Copyprotect.