«

»

Print this Post

നവയുഗം ബാലവേദി വാര്‍ഷികം നടത്തി

 

1

നവയുഗം ബാലവേദിയുടെ ഭാരവാഹികള്‍ ബാലവേദി കോര്‍ഡിനേറ്റര്‍ക്കൊപ്പം

 

സൗദി അറേബ്യ/ ദമ്മാം: നവയുഗം സാസ്കാരിക വേദി ബാലവേദി വാര്‍ഷികം നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നവയുഗം കുടുംബ വേദി കണ്‍വീനര്‍ റിയാസ്‌ ഇസ്മായില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ബാലവേദി ജോയിന്റ് സെക്രട്ടറി അജയ്‌ ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷംല കമാല്‍ ഖദീജ ഹബീബ്‌, ഷമീറ ഷാജഹാന്‍, ലീന ഉണ്ണി. ലീന ഷാജി, റെജീന അജിത എന്നിവര്‍ കുട്ടികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. 

ബാലവേദി കോര്‍ഡിനേറ്ററായി ഖദീജ ടീച്ചറെ തിരഞ്ഞെടുത്തു.പുതിയ ഭാരവാഹികളായി അജയ്‌ ഷാജി (സെക്രട്ടറി), ഫര്‍ഹാന പര്‍വീണ, ഐശ്വര്യ രാജന്‍ (ജോയിന്റ് സെക്രട്ടറി), ആര്‍ദ്ര ഉണ്ണി (പ്രസിഡന്റ്), ഫാത്തിമ റിയാസ്‌, റൈഹാന ഹനീഫ (വൈസ്‌ പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ അപലപിച്ചു കൊണ്ടുള്ള പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ചു. സാഹിത്യ പഠന ക്ലാസ്സും, പ്രസംഗ പരിശീലന ക്ലാസ്സും നവയുഗം ബാലവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

 

Permanent link to this article: http://pravasicorner.com/?p=13057

Copy Protected by Chetans WP-Copyprotect.