സൗദിയില്‍ മരിച്ച സഹപ്രവര്‍ത്തകന്‍റെ കുടുംബത്തിന് നവോദയ യാന്‍ബൂ കുടുംബ സഹായ ഫണ്ട് നാട്ടില്‍ കൈമാറി.

 

1
കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ അബ്ദുല്‍ലത്തീഫ് നാസറിന്റെ കുടുംബത്തിന് സഹായ ധനം കൈമാറുന്നു

 

സൗദി അറേബ്യ/കോഴികോട്: കഴിഞ്ഞ ഡിസംബറില്‍ യാമ്പുവില്‍ വെച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ട കോഴിക്കോട് നടക്കാവ് സ്വദേശി പള്ളിപ്പറമ്പില്‍ നാസ്സറിന്റെ കുടുംബത്തിനു വേണ്ടി ജിദ്ദ നവോദയയും യാന്‍ബൂ ഏരിയ കമ്മിറ്റിയും ചേര്‍ന്ന് സ്വരൂപിച്ച കുടുംബസഹായ ഫണ്ട് കഴിഞ്ഞ ദിവസ്സം കോഴിക്കോട് വെച്ച് കൈമാറി.

ഇരു കമ്മിറ്റികളും കൂടി സമാഹരിച്ച ഒന്നര ലക്ഷം രൂപയാണ് നാസറിന്റെ കുടുംബത്തിന് കൈമാറിയത്. അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത്‌ നടന്ന ചടങ്ങില്‍ വച്ചു കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ അബ്ദുല്‍ലത്തീഫ് ആണ് ഫണ്ട്‌ കൈമാറിയത്. നാസ്സറിന്റെ കുടുംബം ഫണ്ട്‌ ഏറ്റുവാങ്ങി.

സിപിഎം ലോക്കല്‍ കമ്മിററി സെക്രട്ടറി എന്‍.പി.അലിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ ആറാം ഗേറ്റ് വാര്‍ഡു മെമ്പറും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ജാഫര്‍ സ്വാഗതവും നടക്കാവ് ലോക്കല്‍ കമ്മിറ്റി അംഗം മോഹന്‍ദാസ്‌ നന്ദിയും പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലാണ് ഹാര്‍ട്ട് അറ്റാക്ക് മൂലം നാസര്‍ മരണപ്പെട്ടത്. 1985-ല്‍ സൗദി അറേബ്യയില്‍ എത്തിയ ഇദ്ദേഹം കഴിഞ്ഞ 28 വര്‍ഷമായി അല്‍-ഹോട്ടി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കമ്പനിയുടെ ദമ്മാം സെക്ടറില്‍ 13 വര്‍ഷവും തുടര്‍ന്ന് കഴിഞ്ഞ 15 വര്‍ഷമായി യാന്‍ബൂ ബ്രാഞ്ചില്‍ സീനിയര്‍ ടെക്നീഷ്യനായും ജോലി ചെയ്തു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി യാന്‍ബൂ നവോദയയുടെ അല്‍-ദോസ്സരി യൂണിറ്റ് മെമ്പര്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റം  കൂടുതല്‍ പേരെ നവോദയയോടു അടുപ്പിച്ചു. 

കമ്പനിയിലെ സഹപ്രവര്‍ത്തകര്‍  സമാഹരിച് കമ്പനിയെ ഏല്‍പിച്ച രണ്ടര ലക്ഷത്തോളം രൂപ ചില സാങ്കേതിക കാരണങ്ങളാല്‍ ഇതുവരെ കൈമാറാന്‍ കഴിഞ്ഞിട്ടില്ല.ഭാര്യയും രണ്ട് മക്കളും ഉണ്ട്.

 

Copy Protected by Chetan's WP-Copyprotect.