യു.എ.ഇ ഹെല്‍പ്‌ലൈന്‍: തൊഴില്‍ നിരോധനം ഒഴിവാക്കി ജോലി മാറാന്‍ സാധിക്കുമോ?

 

1

 

ഞാന്‍ ദുബായില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ ഉള്ള വിസയില്‍ ഒരു വര്‍ഷവും ആറ് മാസവും പിന്നിട്ടു. രണ്ടു വര്‍ഷത്തെ വിസ ആണ്. അണ്‍ ലിമിറ്റഡ് കോണ്ട്രാക്റ്റ് ആണ്. ശമ്പളം തീരെ കുറവാണ്. മറ്റൊരു ജോലി ലഭിച്ചാല്‍ ജോലി മാറ്റം സാധ്യം ആണോ ? ആറു മാസത്തെ തൊഴില്‍ നിരോധനം എനിക്ക് ഉണ്ടാകുമോ? ഉണ്ടെങ്കില്‍ അത് തരണം ചെയ്യാന്‍ കഴിയുമോ? ആകെ ആശയ കുഴപ്പത്തില്‍ ആണ് ? . Manu Manjooraan.

 

മതിയായ കാരണം ഉണ്ടെങ്കില്‍ തൊഴിലാളിക്കോ തൊഴിലുടമക്കോ 30 ദിവസത്തെ രേഖാ മൂലമുള്ള നോട്ടീസ്‌ നല്‍കി ഏതു സമയത്തും അണ്‍ലിമിറ്റഡ്‌ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാവുന്നതാണ് എന്ന് യു.എ.ഇ തൊഴില്‍ നിയമത്തിലെ വകുപ്പ്‌ 117 ല്‍ പറയുന്നുണ്ട്.

എന്നാല്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് തൊഴില്‍ നിന്നും പിരിഞ്ഞാല്‍ തൊഴില്‍ മന്ത്രാലയം ആറു മാസത്തെ തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തും. ഈ കാലയളവില്‍ യു.എ. ഇ യില്‍ എവിടെയും ജോലിയെടുക്കാന്‍ സാധിക്കില്ല.

എന്നാല്‍ മന്ത്രിസഭയുടെ 2010 ലെ തീരുമാനം 25 പ്രകാരം മൂന്നു വിഭാഗത്തില്‍ പെട്ടവരെ ഈ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

MAYA
അഡ്വ.മായ ബിജു, പ്രവാസി കോര്‍ണര്‍ ഡോട്ട് കോം, യു.എ.ഇ
  • തൊഴിലാളിക്ക് യൂണിവേഴ്സിറ്റി ബിരുദവും 12000 ദിര്‍ഹം ശമ്പളവും ഉണ്ടെങ്കില്‍.
  • തൊഴിലാളി ഡിപ്ലോമക്കാരനും 7000 ദിര്‍ഹം ശമ്പളവും ഉണ്ടെങ്കില്‍.
  • ഹൈസ്കൂള്‍ വിദ്യഭ്യാസം ഉള്ള വ്യക്തിയാണെങ്കില്‍ 5000 ദിര്‍ഹം ശമ്പളമായി ഉണ്ടെങ്കില്‍.

താങ്കള്‍ ഈ മൂന്നു വിഭാഗത്തിലെ ഏതെന്കിലും ഒന്നില്‍ പെടുന്ന ആളാണെങ്കില്‍ നിങ്ങളുടെ തൊഴില്‍ നിരോധനം ഒഴിവായി കിട്ടുന്നതാണ്. അതിനായി അറ്റസ്റ്റ് ചെയ്ത വിദ്യഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ചേരാന്‍ ഉദ്ദേശിക്കുന്ന പുതിയ കമ്പനി മേല്പറഞ്ഞ ശമ്പളം നല്‍കാന്‍ തയ്യാറാണെങ്കില്‍ തൊഴില്‍ നിരോധനം ഒഴിവായി കിട്ടുകയും ചെയ്യും. 

 

You may have missed

Copy Protected by Chetan's WP-Copyprotect.